കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ്; രാജ്ഭവനിലേക്ക് മാര്‍ച്ച്‌ നടത്തും, രാഷ്ട്രപതിക്ക് നിവേദനം നല്‍കാനും തീരുമാനം

author

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലുകള്‍ക്കെതിരെ രാജ്യ വ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ്. രാജ്ഭവന്‍ മാര്‍ച്ചും കര്‍ഷക ദിനാചരണവും നടത്തും. വിദേശത്ത് ചികിത്സയില്‍ കഴിയുന്ന അധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ആണ് തീരുമാനം.

കര്‍ഷകരെ വഞ്ചിക്കുന്ന പ്രധാനമന്ത്രി നുണ ആവര്‍ത്തിക്കുകയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. വിഷയത്തില് രാഷ്ട്രപതിക്ക് നിവേദനം നല്‍കാന്‍ നിശ്ചയിച്ചിട്ടുണ്ട്. പാര്‍ലമെന്‍റ് പാസാക്കിയ കര്‍ഷക ബില്ലുകള്‍ക്കെതിരെ രാജ്യത്ത് തുടരുന്ന സമരങ്ങളുടെ നേതൃത്വത്തിലേക്ക് വരികയാണ് കോണ്‍ഗ്രസ്.

24ന് പിസിസികളുടെ നേതൃത്വത്തില്‍ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തും. 28ന് രാജ്ഭവന്‍ മാര്‍ച്ച്‌ നടത്തി ഗവര്‍ണര്‍ക്ക് നിവേദനം നല്കും. ഗാന്ധിജയന്തി ദിനം കര്‍ഷകദിനമായി ആചരിക്കും.

ഒക്ടോബര്‍ 10ന് കര്‍ഷക സമ്മേളനങ്ങള്‍ ചേരും. നവംബര്‍ 14ന് ബില്ലുകള്‍ നിയമം ആക്കരുതെന്ന് ആവശ്യപ്പെട്ട് 2 കോടി കര്‍ഷകര്‍ ഒപ്പു വെച്ച നിവേദനം രാഷ്ട്രപതിക്ക് സമര്‍പ്പിക്കും. ഡല്‍ഹിയില്‍ നടക്കുന്ന സമരപരിപാടികള്‍ക്ക് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കിയേക്കും. ശിരോമണി അകാലി ദള്‍ കര്‍ഷക ബില് വിഷയത്തില് സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്ന് പാര്‍ട്ടി വക്താവ് രണ്ദീപ് സുര്‍ജെവാല പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലക്ഷ്മി പ്രമോദിനെ രക്ഷിച്ചെടുക്കാന്‍ ഉന്നതതല ശ്രമം, ഹാരിസിന്റെയും ലക്ഷ്മിയുടെയും വീടുകളില്‍ പരിശോധന നടത്താന്‍ തീരുമാനം

കൊല്ലം: റംസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയയായ സിരിയല്‍ നടി ലക്ഷ്മി പ്രമോദിനെ രക്ഷിക്കാന്‍ ഉന്നതതല ശ്രമം നടക്കുന്നുവെന്ന് ആക്ഷന്‍ കൗണ്‍സില്‍. റംസി മരിച്ച്‌ ആഴ്ചകള്‍ പിന്നിട്ടിട്ടും കേസന്വേഷണം കാര്യക്ഷമമല്ലെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. പുതിയ സംഘം അന്വേഷണം തുടങ്ങിയെങ്കിലും ആരോപണ വിധേയയായ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നു എന്നാണ് ആരോപണം. ഇതിനിടെ മുന്‍കൂര്‍ ജാമ്യത്തിനായി ലക്ഷ്മി പ്രമോദ് നീക്കം തുടങ്ങിയിട്ടുണ്ട്. വഞ്ചനാകുറ്റം ഉല്‍പ്പടെയുള്ള വകുപ്പുകള്‍ […]

Subscribe US Now