‘കാലം എല്ലാത്തിനും ഉത്തരം നല്‍കും’; തോല്‍വി അംഗീകരിക്കുന്നുവെന്ന സൂചനയുമായി ഡൊണാള്‍ഡ് ട്രംപ്

author

വാഷിം‌ഗ്‌ടണ്‍: പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കാന്‍ ഡൊണാള്‍ഡ്‌ ട്രംപ് തയ്യാറെടുക്കുന്നതായി സൂചന. കാലം എല്ലാത്തിനും ഉത്തരം നല്‍കും എന്നാണ് ട്രംപിന്റെ ഏറ്റവും ഒടുവിലത്തെ പ്രതികരണം. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് മനസ് തുറന്നത്.

“നമ്മള്‍ ലോക്ക്ഡൗണിലേക്ക് ഒരിക്കലും പോകില്ല. ഞാനും ഈ ഭരണവും അത്തരമൊരു തീരുമാനത്തിലേക്ക് പോകില്ല. ഭാവിയിലെന്താണ് നടക്കാന്‍ പോകുന്നതെന്ന് ആര്‍ക്കറിയാം. ആരാണ് ഭരണത്തിലുണ്ടാവുകയെന്നും. എനിക്ക് തോന്നുന്നു കാലമായിരിക്കും അതിനെല്ലാം ഉത്തരം നല്‍കുക. പക്ഷേ എന്ത് തന്നെയായാലും ഈ ഭരണം ലോക്കഡൗണിലേക്ക് പോകില്ല” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

അതേസമയം തിരഞ്ഞെടുപ്പിലെ പരാജയം എന്നാണ് അങ്ങ് അംഗീകരിക്കുന്നതെന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ട്രംപ് മറുപടി നല്‍കിയില്ല. താന്‍ ജയിക്കുമെന്ന് തന്നെയുളള ആത്മവിശ്വാസമായിരുന്നു കഴിഞ്ഞ ദിവസം വരെ ട്രംപ് പ്രകടിപ്പിച്ചിരുന്നത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതു മുതല്‍ അട്ടിമറിയുണ്ടായി എന്ന ആരോപണമാണ് ട്രംപിന്റെ ഭാഗത്ത് നിന്നുണ്ടായത്. ബൈഡന്റെ വിജയം അംഗീകരിക്കാത്ത ട്രംപ് താന്‍ വൈറ്റ് ഹൗസില്‍ തുടരുമെന്നു വരെ പറഞ്ഞു. ഇത്തരമൊരു പ്രതികരണങ്ങളില്‍ നിന്ന് വലിയ മാറ്റമുണ്ടായി എന്ന് തോന്നുന്നതാണ് ട്രംപിന്റെ വാര്‍ത്താ സമ്മേളനത്തിലെ വാക്കുകള്‍.

Leave a Reply

Your email address will not be published. Required fields are marked *

Next Post

61 കേസുകളില്‍ കമറുദ്ദീന്‍ എം.എല്‍.എയുടെ അറസ്റ്റ് രേഖപ്പെടുത്തി

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതിയായ എം.സി.കമറുദീന്‍ എം.എല്‍.എക്കെതിരെ 61 കേസുകളില്‍ അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തി. 110ലേറെ വഞ്ചനാ കേസുകളാണ് എം.എല്‍.എക്കെതിരെ ഉള്ളത്. ചന്തേരയില 53 കേസുകളിലും കാസര്‍കോട്ടെ എട്ടുകേസുകളിലുമാണ് അറസ്റ്റ്. തിങ്കളാഴ്ച അന്വേഷസംഘം കമറുദീന്‍റെ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചേക്കും. നിക്ഷേപ തട്ടിപ്പ് കേസില്‍ രണ്ടു കേസുകള്‍ കൂടി പൊലീസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2015ല്‍ നിക്ഷേപിച്ച 401 ഗ്രാം സ്വര്‍ണം തിരികെ ലഭിച്ചില്ലെന്ന് നീലേശ്വരം സ്വദേശിനിയും 2016ല്‍ […]

You May Like

Subscribe US Now