കാവ്യക്കും കാര്‍ത്തികക്കും വീട് ; രാഹുല്‍ഗാന്ധി എം പി ഇന്ന് കേരളത്തില്‍

author

മലപ്പുറം: രാഹുല്‍ഗാന്ധി എം പി ഇന്ന് കേരളത്തിലെത്തും . എട്ടുമാസങ്ങള്‍ക്കു ശേഷമാണ് എം പി കേരളസന്ദര്‍ശനം നടത്തുന്നത്. രാവിലെ പതിനൊന്നരയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന എം പി യെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സനും മറ്റു നേതാക്കളും ചേര്‍ന്ന് സ്വീകരിക്കും. കരിപ്പൂരില്‍ നിന്നും റോഡ് മാര്‍ഗം ഉച്ചക്ക് 12 .30 ഓടെ മലപ്പുറത്തെത്തും ശേഷം ജില്ല കളക്ടറേറ്റില്‍ കോവിഡ് അവലോകന യോഗത്തില്‍ പങ്കെടുക്കും.

ശേഷം പ്രളയത്തില്‍ മാതാപിതാക്കളെയും സഹോദരങ്ങളെയും വീടും നഷ്ട്ടമായ മലപ്പുറം എടക്കരയിലെ കാവ്യാ കാര്‍ത്തിക എന്നീ പെണ്‍കുട്ടികള്‍ക്ക് വീടിന്റെ താക്കോല്‍ കൈമാറും . ഈ കുട്ടികള്‍ക്ക് എട്ടു ലക്ഷം രൂപ ചെലവാക്കിയാണ് വീട് നിര്‍മിച്ചു തല്‍കിയത്. ഉരുള്‍പൊട്ടലില്‍ അമ്മയും , മുത്തച്ഛനും , സഹോദരങ്ങളും മരിച്ചതോടെ അനാഥരായ കവളപ്പാറ ആദിവാസി കോളനിയിലെ പെണ്‍കുട്ടികളാണ് ഇവര്‍. ഇരുവരും പഠന സ്ഥലത്തായതിനാലാണ് വലിയ ദുരന്തത്തില്‍ നിന്നും രക്ഷപെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കേരളം കാര്‍ബണ്‍ ന്യൂട്രല്‍ പ്രദേശമായി മാറണം: മുഖ്യമന്ത്രി

പാലക്കാട്: പരിസ്ഥി മലിനീകരണം പോലുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഇല്ലാതാക്കി സംസ്ഥാനം ഒരു കാര്‍ബണ്‍ ന്യൂട്രല്‍ പ്രദേശമായി മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വരും തലമുറയ്ക്ക് നല്‍കാവുന്ന മഹത്തായ സംഭാവനയായി ഇത് മാറുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം നേടിയ പച്ചത്തുരുത്തുകളുടെ സംസ്ഥാനതല പൂര്‍ത്തീകരണ പ്രഖ്യാപനം ഓണ്‍ലൈനായി നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഹരിതകേരളം മിഷന്റെ ഈ നേട്ടം ഭാവിയിലേക്കുള്ള വലിയ നിക്ഷേപമാണ്. 2019 […]

Subscribe US Now