കുത്തനെയുള്ള ഇറക്കമിറങ്ങി ‘വില്ലന്‍’ ബൈക്കിനു പിന്നിലിടിച്ചു; അച്ഛനും മകനും ദാരുണാന്ത്യം

author

മോനിപ്പള്ളി: ആശുപത്രിയില്‍ നിന്നു വീട്ടിലേക്കു മടങ്ങിയ അച്ഛനും മകനും സഞ്ചരിച്ചിരുന്ന ബൈക്കിനു പിന്നില്‍ ലോറിയിടിച്ചു ഇരുവരും തല്‍ക്ഷണം മരിച്ചു. ഇലഞ്ഞി ആലപുരം കോലടിയില്‍ രാജീവ് (50), മകന്‍ മിഥുന്‍ (21) എന്നിവര്‍ ഇന്നലെ രാവിലെ 11.30ന് മോനിപ്പള്ളി ടൗണി‌ലുണ്ടായ അപകടത്തിലാണ് മരിച്ചത്. സംസ്കാരം ഇന്നു വീട്ടുവളപ്പില്‍.

തടിപ്പണി ചെയ്യുന്നതിനിടെ രാജീവിന്റെ കൈയില്‍ മുറിവേറ്റിരുന്നു. മോനിപ്പള്ളി എംയുഎം ആശുപത്രിയില്‍ എത്തി മുറിവ് ഡ്രസ് ചെയ്ത ശേഷം മകന്‍ മിഥുന് ഒപ്പം ആലപുരം ഭാഗത്തെ വീട്ടിലേക്കു മടങ്ങുകയായിരുന്നു. മിഥുനാണ് ബൈക്ക് ഓടിച്ചിരുന്നത്.

ബൈക്ക് എംസി റോഡില്‍ നിന്നു ഇലഞ്ഞി റോഡിലേക്കു തിരിയുന്നതിനിടെയായിരുന്നു അപകടം. പൂഴിമണ്ണ് കയറ്റിയ ലോറി കൂത്താട്ടുകുളം ഭാഗത്തു നിന്നു കുത്തനെയുള്ള ഇറക്കം ഇറങ്ങി വേഗത്തില്‍ വന്ന് ബൈക്കില്‍ ഇടിച്ചെന്ന് പൊലീസ് പറയുന്നു. ലോറി ഡ്രൈവര്‍ ഓടിക്കളഞ്ഞു.

അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ അര മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. കുറവിലങ്ങാട് എസ്‌എച്ച്‌ഒ കെ.ജെ.തോമസിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘവും സ്ഥലത്തെത്തി.

പാലാ ഗവ പോളിടെക്നിക് വിദ്യാര്‍ഥിയാണ് മിഥുന്‍. കൂത്താട്ടുകുളം തോട്ടുങ്കല്‍ നിമ്മിയാണ് രാജീവിന്റെ ഭാര്യ. മകള്‍: പരേതയായ അഞ്ജിത.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോതമംഗലം പള്ളിത്തര്‍ക്കം; കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ നിലപാടറിയിക്കും

കൊ​​​ച്ചി: കോതമംഗലം പള്ളി ഏറ്റെടുക്കുവാന്‍ കേന്ദ്ര സേനയെ നിയോഗിക്കുന്നത് സംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ നിലപാടറിയിക്കും. ഇതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി കേന്ദ്രത്തോട് നിലപാട് തേടിയിരുന്നു. കൂടാതെ പള്ളിത്തര്‍ക്ക വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും ഇന്ന് കോടതിയില്‍ നിലപാട് വ്യക്തമാക്കും. വി​​​ധി ന​​​ട​​​പ്പാ​​​ക്കാ​​​തെ സ​​​ര്‍​ക്കാ​​​ര്‍ പ​​​ക്ഷ​​​പാ​​​തം കാ​​​ട്ടു​​​ക​​​യാ​​​ണെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ വി​​​മ​​​ര്‍​ശ​​​നം. ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വു​​​ണ്ടാ​​​യി​​​ട്ടും പ​​​ള്ളി ഏ​​​റ്റെ​​​ടു​​​ത്തു കൈ​​​മാ​​​റി​​​യി​​​ല്ലെ​​​ന്നാ​​​രോ​​​പി​​​ച്ച്‌ ഓ​​​ര്‍​ത്ത​​​ഡോ​​​ക്‌​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​നു വേ​​​ണ്ടി തോ​​​മ​​​സ് പോ​​​ള്‍ റ​​​മ്ബാ​​​ന്‍ […]

You May Like

Subscribe US Now