കുമ്മനം രാജശേഖരനെതിരെയുള്ള സാമ്ബത്തിക തട്ടിപ്പ് കേസില്‍ പൊലീസ് അന്വേഷണം തുടങ്ങി

author

കുമ്മനം രാജശേഖരനെതിരെയുള്ള സാമ്ബത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് ആദ്യം പരിശോധിക്കുക പണമിടപാടുകളുമായി ബന്ധപ്പെട്ട രേഖകളായിരിക്കും.
ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് പണമിടപാടുകള്‍ നടന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇന്ന് പ്രതികളുടെ മൊഴിയെടുക്കുന്നതിനായി നോട്ടീസ് നല്‍കിയേക്കും. കുമ്മനം രാജശേഖരനും മുന്‍ പി.എ. പ്രവീണും പ്രതിചേര്‍ക്കപ്പെട്ട സാമ്ബത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

പ്രശ്നപരിഹാരത്തിന് സാധ്യത തെളിയുന്നത് പരാതിക്കാരാനായ ആറന്മുള സ്വദേശി ഹരികൃഷ്ണന് പണം തിരികെ നല്‍കാമെന്ന് സ്ഥാപന ഉടമ വ്യക്തമാക്കിയതോടെയാണ്. കുമ്മനം രാജശേഖരന്‍ സംഭവം വിവാദമായതോടെ കഴിഞ്ഞ ദിവസം ആറന്മുളയിലെത്തി പാര്‍ട്ടി പ്രവര്‍ത്തകരും അടുത്ത സുഹൃത്തുക്കളുമായി ചര്‍ച്ച നടത്തി പ്രശ്ന പരിഹാരത്തിന് ശ്രമം നടത്തിയിരുന്നു.
ഇടപാടുകാരെ പരിചയപ്പെടുത്തി കൊടുക്കുക മാത്രമാണ് ചെയതതെന്നും സാമ്ബത്തിക തട്ടിപ്പില്‍ കുമ്മനത്തിനും തനിക്കും പങ്കില്ലന്നും മുന്‍ പി.എ. പ്രവീണ്‍ പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

"അതീവ ജാഗ്രത പാലിക്കണം"; അമേരിക്കയില്‍ ഫെബ്രുവരിയോടെ കോവിഡ് മരണങ്ങള്‍ അഞ്ച് ലക്ഷം കടക്കുമെന്ന് വിദഗ്ധര്‍

അടുത്ത വര്‍ഷം ഫെബ്രുവരി അവസാനത്തോട് കൂടി അമേരിക്കയിലെ കോവിഡ് മരണം അഞ്ച് ലക്ഷം കടക്കുമെന്ന് പഠനം. രണ്ടാം ലോകമഹായുദ്ധത്തില്‍ അമേരിക്കയ്ക്ക് നഷ്ടപ്പെട്ട ജീവനുകളേക്കാള്‍ കൂടുതലാണിത്. ജനങ്ങളെല്ലാവരും മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയാല്‍ 1,30,000 മരണങ്ങളെങ്കിലും കുറയ്ക്കാന്‍ കഴിയുമെന്നാണ് പഠനത്തില്‍ പറയുന്നത്. യൂണിവേഴ്‌സിറ്റി ഓ‍ഫ് വാഷിംഗ്‍ടണിലെ ഇന്‍സ്റ്റിറ്റ്യൂ ട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്‍റ് ഇവാല്വേഷന്‍ (ഐ.എച്ച്‌.എം.ഇ ) വിഭാഗത്തിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഇതുവരെ വാക്സിന്‍ ലഭ്യമല്ലാത്തതും, ഫലപ്രദമായ കോവിഡ് ചികിത്സകള്‍ […]

You May Like

Subscribe US Now