കുമ്മനം രാജശേഖരന്‍ പ്രതിയായ സാമ്ബത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ നീക്കം

author

ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍ പ്രതിയായ സാമ്ബത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കാന് നീക്കം. ആറന്‍മുള സ്വദേശിയായ പരാതിക്കാരന് നഷ്ടമായ പണം തിരികെ നല്‍കി ഇടാപാടുകള്‍ തീര്‍ക്കുമെന്ന് കേസിലെ ഒന്നാം പ്രതി പ്രവീണ്‍ വി. പിള്ള പറഞ്ഞു. മുന്‍ സംസ്ഥാന അധ്യക്ഷന്‍ പ്രതിയായ കേസില്‍ കൂടുതല്‍ വിവാദങ്ങളൊഴിവാക്കാനുള്ള ശ്രമത്തിന് പിന്നില്‍ ബി.ജെ.പി കേന്ദ്രങ്ങള്‍ തന്നെയാണന്നാണ് സൂചന. തദ്ദേശസ്വയ ഭരണ – നിയമ സഭാ തെരഞ്ഞെടുപ്പുകള്‍ അടുത്ത് നില്‍ക്കേ മുന്‍ സംസ്ഥാന അധ്യക്ഷന്‍ സാമ്ബത്തിക തട്ടിപ്പ് കേസില്‍ പ്രതിയായതാണ് ബി.ജെ.പി നേതൃത്വത്തെ വെട്ടിലാഴ്ത്തിയത്.

കേസ് മുന്നോട്ട് പോയാല്‍ തിരിച്ചടിയാവുമെന്ന കണക്കു കൂട്ടലിന്‍റെ അടിസ്ഥാനത്തിലാണ് പ്രശ്നം പരിഹരിക്കാന് ബി.ജെ.പി കേന്ദ്രങ്ങളില്‍ നിന്ന് തന്നെ ശ്രമം നടക്കുന്നത്. പരാതിക്കാരനായ ആറന്മുള സ്വദേശി ഹരി കൃഷ്ണന്‍ പണം തിരികെ നല്‍കാമെന്ന് ന്യൂ ഭാരത് ബയോ ടെക്നോളജീസ് ഉടമ വിജയന്‍ അറിയിച്ചതായി കേസിലെ ഒന്നാം പ്രതിയും കുമ്മനത്തിന്‍റെ മുന്‍ പി.എയുമായിരുന്ന പ്രവീണ്‍ വി. പിള്ള പറഞ്ഞു. കേസില്‍ കുമ്മനത്തിന് ബന്ധമില്ലെന്ന് പ്രവീണ്‍ പറയുമ്ബോഴും കൂടുതല്‍ വിവാദങ്ങളൊഴിവാക്കി പ്രശ്നം പരിഹരിക്കാന് കുമ്മനം രാജശേഖരന് അടക്കമുള്ളവര്‍ ശ്രമം നടത്തുണ്ട്. അതേസമയം കേസിന് പിന്നില്‍ ബി.ജെ.പിയിലെ ഉള്‍പ്പാര്‍ട്ടി പോരാണെന്നുള്ള സൂചനകളുണ്ടെങ്കിലും പരാതിക്ക് പിന്നില്‍ സി.പി.എം ആണന്നാണ് കുമ്മനത്തിന്‍റെ വിശദീകരണം.

ആറന്മുള സ്വദേശിയായ പി.ആര്‍ ഹരികൃഷ്ണന് നല്‍കിയ പാരാതിയില്‍ കുമ്മനത്തെ കൂടാതെ ബി.ജെ.പി എന്‍.ആര്‍.ഐ സെല്‍ കണ്‍വീനര്‍ എന്‍ ഹരികുമാറുമടക്കം ആകെ ഒമ്ബത് പ്രതികളാണുള്ളത്. 2018 -20 കാലയളവില്‍ പാലക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്ബനിയില്‍ ഓഹരി ഉടമയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 30,75000 രൂപ തട്ടിയെടുത്തെന്നാണ് പരാതി. ബുധനാഴ്ച പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതി നിലവില്‍ ആറന്മുള്ള സബ് ഇന്‍സ്പെക്ടറാണ് അന്വേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്പ്രിന്‍ക്ലറില്‍ വന്‍ വീഴ്ച; വി​ദ​ഗ്ധ​ സ​മി​തി റി​പ്പോ​ര്‍​ട്ട് നല്‍കി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ള്‍ വി​​​ശ​​​ക​​​ല​​​നം ചെ​​​യ്യാ​​​നു​​​ള്ള ക​​​രാ​​​ര്‍ സ്പ്രി​​​ങ്ക്ള​​​ര്‍ ക​​​മ്ബ​​​നി​​​ക്കു ന​​​ല്കി​​​യ​​​തി​​​ല്‍ വന്‍ വീ​​​ഴ്ച സം​​​ഭ​​​വി​​​ച്ച​​​താ​​​യി വി​​​ദ​​​ഗ്ധ സ​​​മി​​​തി റി​​​പ്പോ​​​ര്‍​ട്ട്. സ്പ്രി​​​ങ്ക്ള​​​ര്‍ വി​​​വാ​​​ദ​​​ത്തെ​​ത്തു​​​ട​​​ര്‍​ന്ന് സ​​​ര്‍​ക്കാ​​​ര്‍ നി​​​യോ​​​ഗി​​​ച്ച, മു​​​ന്‍ വ്യോ​​​മ​​​യാ​​​ന സെ​​​ക്ര​​​ട്ട​​​റി എം. ​​​മാ​​​ധ​​​വ​​​ന്‍ ന​​​മ്ബ്യാ​​​രും സൈ​​​ബ​​​ര്‍ സു​​​ര​​​ക്ഷാ വി​​​ദ​​​ഗ്ധ​​​ന്‍ ഗു​​​ല്‍​ഷ​​​ന്‍ റോ​​​യി​​​യും അ​​​ട​​​ങ്ങി​​​യ സ​​​മി​​​തി​​​യാ​​​ണ് ഇ​​​ന്ന​​​ലെ സ​​​ര്‍​ക്കാ​​​രി​​​നു റി​​​പ്പോ​​​ര്‍​ട്ട് സ​​​മ​​​ര്‍​പ്പി​​​ച്ച​​​ത്. വിദേശ കമ്ബനിയുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിടുമ്ബോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും അനുസരിച്ചില്ല. കരാര്‍ അന്തിമമാക്കുന്നതിനു മുന്‍പ് ഉന്നതോദ്യോഗസ്ഥരുമായി ചര്‍ച്ച […]

You May Like

Subscribe US Now