കുല്‍ഗാമില്‍ ഏറ്റ്മുട്ടല്‍;സൈന്യം രണ്ട് ഭീകരരെ വധിച്ചു

author

ശ്രീനഗര്‍ | ജമ്മു കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

ഭീകരര്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് പോലീസും സിആര്‍പിഎഫും ഉള്‍പ്പെടുന്ന സംഘം കുല്‍ഗാമിലെ ചിങ്ങാം ഗ്രാമത്തില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. സുരക്ഷാസേന എത്തയതോടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. പ്രദേശം ഇപ്പോള്‍ സുരക്ഷാസേനയുടെ പൂര്‍ണ്ണനിയന്ത്രണത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം വരുന്നു; നിയമനിര്‍മാണ നടപടികളുമായി വിവര സാങ്കേതിക വകുപ്പ്

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിയമനിര്‍മാണവുമായി വിവര സാങ്കേതിക വകുപ്പ്. വിവരസാങ്കേതിക വകുപ്പിന്റെ പാര്‍ലമെന്ററി സമിതിയാണ് നടപടികള്‍ തുടങ്ങിയത്. മാധ്യമങ്ങളുടെ ധാര്‍മികതയെയും, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതുമായി ബന്ധപെട്ട വിഷയങ്ങളില്‍ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഒരു കമ്മിറ്റി ആദ്യമായാണ് ചര്‍ച്ച നടത്തുന്നത്. പാര്‍ലമെന്ററി സമിതി നിയമനിര്‍മാണത്തിനായി 21 വിഷയങ്ങളാണ് പരിഗണിക്കുന്നത്. ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ വ്യാജ വാര്‍ത്ത, വിദ്വേഷ-സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍, സമൂഹമാധ്യമങ്ങളിലെ വ്യക്തിഹത്യ, സംഘര്‍ഷത്തിന് വഴി വെക്കുന്ന പരാമര്‍ശങ്ങള്‍ […]

You May Like

Subscribe US Now