കേന്ദ്ര ഏജന്‍സികള്‍ കേരള സര്‍ക്കാരിനെ വളയുന്നത് ‘നന്നായി ഭരിക്കുന്നതുകൊണ്ട്’: എം.ബി രാജേഷ്

author

‘എന്തു കൊണ്ടാണ് കേരളത്തിലെ സര്‍ക്കാരിനെ കേന്ദ്ര ഏജന്‍സികള്‍ വളയുന്നത് എന്ന് ഇപ്പോള്‍ മനസ്സിലായോ? അങ്ങിനെയിപ്പോള്‍ നന്നായി ഭരിച്ച്‌ മാതൃകയാവേണ്ട. ആറു മാസമേ തെരഞ്ഞെടുപ്പിനുള്ളൂ…’ സി.പി.എം. നേതാവ് എം.ബി. രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റാണിത്.

രാജ്യത്തെ മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളം തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് രാജേഷിന്റെ ഈ പരാമര്‍ശം.

എം.ബി. രാജേഷിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

പി.ടി.ഐ. ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്തയാണ്. പലര്‍ക്കും സഹിക്കാന്‍ കഴിയാത്തതിനാല്‍ കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങള്‍ അപ്രധാനമാക്കി അവഗണിക്കുകയോ ചിലപ്പോള്‍ പൂര്‍ണ്ണമായും തമസ്‌കരിക്കുകയോ ചെയ്‌തേക്കുമെന്നുറപ്പുള്ള വാര്‍ത്ത.

ഇന്ത്യയിലെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഐ.എസ്.ആര്‍.ഒ.മുന്‍ മേധാവി ഡോ.കസ്തുരി രംഗന്‍ അദ്ധ്യക്ഷനായ പബ്ലിക് അഫയേഴ്‌സ് സെന്റര്‍ തയ്യാറാക്കിയ പബ്ലിക് അഫയേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരമാണ് ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളിലെ best governed state പദവി കേരളത്തിന് ലഭിച്ചത്.

ചെറിയ സംസ്ഥാനങ്ങളില്‍ ഗോവയാണ് ഒന്നാം സ്ഥാനത്ത്.സര്‍ക്കാരിന്റെ കാര്യക്ഷമത, അക്കൗണ്ടബിലിറ്റി, നിയമവാഴ്ച, അഴിമതി നിയന്ത്രിക്കല്‍ എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ 13 വികസനലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലെ മികവും 50 സൂചികകളും വിലയിരുത്തിയാണ് കേരളം ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടത്.

എന്തു കൊണ്ടാണ് കേരളത്തിലെ സര്‍ക്കാരിനെ കേന്ദ്ര ഏജന്‍സികള്‍ വളയുന്നത് എന്ന് ഇപ്പോള്‍ മനസ്സിലായോ? അങ്ങിനെയിപ്പോള്‍ നന്നായി ഭരിച്ച്‌ മാതൃകയാവേണ്ട. ആറു മാസമേ തെരഞ്ഞെടുപ്പിനുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബിനീഷ് കോടിയേരിയെ കാണാന്‍ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകര്‍ ഹൈക്കോടതിയിലേക്ക്

ബംഗളൂരു:  ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കാണാന്‍ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകര്‍ കര്‍ണാടക ഹൈക്കോടതിയിലേക്ക്. ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ ഓഖയെ വിവരങ്ങള്‍ ധരിപ്പിക്കാന്‍ ആണ് ശ്രമം. ബിനീഷിനെ കാണാന്‍ വന്ന സഹോദരനേയും അഭിഭാഷകരെയും മടക്കി അയച്ചിരുന്നു. അതേസമയം, ബെംഗളൂരു ലഹരി കേസ് എന്‍ഐഎ അന്വേഷിച്ചേക്കുമെന്നാണ് സൂചന. പ്രതികളുടെ തീവ്രവാദ ബന്ധം എന്‍ഐഎ അന്വേഷിക്കണമെന്നാണ് ശുപാര്‍ശ. ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ റിപോര്‍ട്ടില്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനം നിര്‍ണായകമാണ്. ബിനീഷിന്റെ […]

You May Like

Subscribe US Now