കേന്ദ്ര വനിത കമ്മീഷന്‍ അധ്യക്ഷസ്ഥാനത്തേക്ക് ശോഭ സുരേന്ദ്രനെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്

author

ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദന്റെ പേര് കേന്ദ്ര വനിതാ കമ്മിഷന്‍ ചെര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്.

ശോഭാസുരേന്ദ്രന്റെ നിയമനവുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ കേന്ദ്രം പരിശോധിക്കുകയാണെന്നാണ് വിവരം. ബി ജെ പി സംസ്ഥാന സമിതി പുന:സംഘടനക്ക് ശേഷം പൊതുരംഗത്ത് നിന്ന് വിട്ട് നില്‍ക്കുകയാണ് ശോഭാ സുരേന്ദ്രന്‍.

അധ്യക്ഷപദവിയിലേക്ക് ശോഭാസുരന്ദ്രന്റെ പേര് ഉയര്‍ന്നു കേട്ടിരുന്നെങ്കിലും കെ സുരേന്ദ്രന്‍ അധ്യക്ഷ പദവിയിലെത്തിയതിന് ശേഷം നടത്തിയ പുന:സംഘടനയിലാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് അവരെ മാറ്റി വൈസ് പ്രസിഡന്റാക്കിയത്.

കൊലവിളിക്കുന്ന കാട്ടാനകള്‍ക്കിടയില്‍ ബോധമറ്റ് ആറ് മണിക്കൂര്‍… ജെയിംസിനിത് പുനര്‍ജന്മം

ഇതിലുള്ള അതൃപ്തിയാണ് ശോഭയുടെ പാര്‍ട്ടി പരിപാടികളിലെ അസാന്നിധ്യത്തിന് കാരണമെന്നാണ് സൂചന. സ്വര്‍ണക്കടത്ത് കേസിലും മറ്റും നടന്ന സമരപരമ്ബരകളില്‍ ഒന്നും അവര്‍ പങ്കെടുത്തിരുന്നില്ല. ഇത് ചര്‍ച്ചയാകുകയും ചെയ്തിരുന്നു.

വൈസ് പ്രസിഡന്റാക്കി ഒതുക്കി എന്ന വികാരമാണ് അവരെ പിന്തുണക്കുന്നവര്‍ പ്രകടിപ്പിക്കുന്നത്. എന്നാല്‍ ശോഭയെ ആരും മാറ്റി നിര്‍ത്തിയിട്ടില്ലായെന്നാണ് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ ദേശീയ തലത്തില്‍ പദവി നല്‍കി ശോഭ സുരേന്ദ്രന് അംഗീകാരം നല്‍കി പ്രശ്‌നപരിഹാരത്തിനാണ് നീക്കങ്ങള്‍ നടക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

Next Post

പാലാരിവട്ടം പാലം പുനര്‍നിര്‍മാണം: സര്‍ക്കാര്‍ പണം നല്‍കേണ്ടിവരില്ല, 17.4 കോടി ബാങ്കിലുണ്ടെന്ന് ഇ.ശ്രീധരന്‍

കൊച്ചി: പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഡി.എം.ആര്‍.സിക്ക് പണം തരേണ്ടതില്ലെന്ന് ഇ. ശ്രീധരന്‍. കൊച്ചിയില്‍ ഡി.എം.ആര്‍.സി പണിത 4 പാലങ്ങള്‍ എസ്റ്റിമേറ്റ് തുകയെക്കാള്‍ കുറഞ്ഞ സംഖ്യക്ക് പണി പൂര്‍ത്തിയാക്കിയതിനാല്‍ ബാക്കി വന്ന തുക ബാങ്കിലുണ്ടെന്നും അത് ഉപയോഗിക്കാമെന്നും ശ്രീധരന്‍ ചുമതലയേറ്റെടുത്ത ശേഷം മുഖ്യമന്ത്രിയെ അറിയിച്ചു. 17.4 കോടി രൂപയാണ് നിലവില്‍ ബാങ്കില്‍ ഉള്ളതെന്നും ഇത് ചെലവാക്കാമെന്നുമാണ് ഇ. ശ്രീധരന്‍ അറിയിച്ചത്.ഡി.എം.ആര്‍.സിയില്‍ നിന്നും കേരള റെയില്‍ ഡവലപ്മെന്റ് കോര്‍പറേഷനിലേക്ക് പോയ […]

You May Like

Subscribe US Now