കേരളത്തിലെ രോഗവ്യാപനം ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍; മൂന്ന് ജില്ലകളില്‍ സ്ഥിതി അതീവ ഗുരുതരം

author

തിരുവനന്തപുരം: കേരളത്തില്‍ കൊറോണ വൈറസ് വ്യാപനം രൂക്ഷമാകുന്നു. സംസ്ഥാനത്തെ രോഗ വ്യാപനം ദേശീയ നിരക്കിനേക്കാള്‍ കൂടുതലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്ത് ആകെ കൊറോണ ചികിത്സയില്‍ കഴിയുന്നവരുടെ പതിനൊന്ന് ശതമാനത്തിലേറെയും കേരളത്തിലാണ്.

ഇന്നലെ വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ കേരളത്തിലെ രോഗവ്യാപനം ദേശീയ നിരക്കിനേക്കാള്‍ കൂടുതലാണ്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ രോഗം പിടിപെട്ടത് 15.53 ശതമാനം പേര്‍ക്കാണ്. 1000 കടന്ന് പ്രതിദിന രോഗം സ്ഥിരീകരിക്കുന്ന കോഴിക്കോട്, എറണാകുളം, മലപ്പുറം ജില്ലകളിലെ സ്ഥിതി കൂടുതല്‍ അപകടത്തിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തലസ്ഥാനത്തെ പ്രതിദിന രോഗബാധയുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നുണ്ട്. രോഗികളുടെ എണ്ണം കുറയ്ക്കാന്‍ പരിശോധന കുറയ്ക്കുന്നു എന്ന ആരോപണവും ശക്തമായിരിക്കുകയാണ്.

എന്നാല്‍, രോഗവ്യാപനം പിടിച്ചുനിര്‍ത്താന്‍ കഴിയാതിരുന്ന തിരുവനന്തപുരത്ത് കഴിഞ്ഞ അഞ്ച് ദിവസമായി രോഗം പിടിപെടുന്നവരുടെ എണ്ണം 800ല്‍ താഴെയാണ്. രോഗമുക്തി നിരക്കിലും ജില്ലയില്‍ വര്‍ദ്ധനവുണ്ടാകുന്നു. ഉറവിടമറിയാത്തവരുടെ എണ്ണത്തിലും കുറവുണ്ടായി. എന്നാല്‍ വരും ദിവസങ്ങളില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും രോഗം പടരാനുള്ള സാധ്യത ഒഴിവാക്കണമെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. സ്ത്രീകളില്‍ കൂടുതലായി രോഗം സ്ഥിരീകരിക്കുന്നതിനാല്‍ കൂടുതല്‍ ജാഗ്രത വേണമെന്നും നിര്‍ദ്ദേശമുണ്ട്. 11,068 പേരാണ് തിരുവനന്തപുരത്ത് ചികിത്സയില്‍ കഴിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

'മോദിക്കു മുന്നില്‍ പിച്ചച്ചട്ടിയുമായി ചെല്ലില്ല, കശ്മീരിനായുള്ള ഞങ്ങളുടെ പോരാട്ടം കോടതിയിലാണ്'-ഒരു സര്‍ക്കാറും എക്കാലവും വാഴില്ലെന്നും ഉമര്‍ അബ്ദുല്ല

ജമ്മു കശ്മീര്‍: കശ്മീരിനായി മോദിയുടെ മുന്നിലേക്ക് ഒരു പിച്ചച്ചട്ടിയുമായി പോകില്ലെന്ന് തുറന്നടിച്ച്‌ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള. കശ്മീരിനായുള്ള തങ്ങളുടെ പോരാട്ടം കോടതിയിലാണെന്നും ഇന്ത്യാടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പ്രഖ്യാപിച്ചു. ഗുപ്കാര്‍ കമ്മീഷന് കീഴില്‍ പീപ്പിള്‍ അലയന്‍സ് രൂപീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ‘കേന്ദ്ര സര്‍ക്കാരിനോട് യാചിക്കാന്‍ ഞങ്ങള്‍ താല്‍പര്യപ്പെടുന്നില്ല. ഞങ്ങളുടെ യുദ്ധം സുപ്രിം കോടതിയിലാണ്. മോദിയുടെ അടുത്തേക്ക് പിച്ചച്ചട്ടിയുമായി പോകാന്‍ ഞാന്‍ തയ്യാറല്ല. ഒരു സര്‍ക്കാരും […]

You May Like

Subscribe US Now