കേരളത്തില്‍ കൊറോണ ചികിത്സാരംഗം ബ്രേക്ക് ഡൗണില്‍; രോഗബാധ ദേശീയ ശരാശരിയുടെ ഇരട്ടിയോളം

author

കൊച്ചി: കൊറോണ പ്രതിരോധത്തിന് സര്‍ക്കാര്‍ ആഹ്വാനം ചെയ്തത് ബ്രേക്ക് ദ ചെയിന്‍ ആണെങ്കിലും കേരളത്തില്‍ ആരോഗ്യ ചികിത്സാരംഗം ബ്രേക്ക് ഡൗണില്‍ ആയിരിക്കുകയാണ്. കോവിഡ് ബാധിതരുടെ നിരക്ക് ദേശീയ ശരാശരിയുടെ ഇരട്ടിയോളമായി. പിണറായി വിജയന്‍ സര്‍ക്കാര്‍ സ്വീകരിച്ച പ്രതിരോധ നടപടികള്‍ പലതും പാളിയിരിക്കുകയാണ്. ഐഎംഎ ആരോഗ്യ അടിയന്തരാവസ്ഥ ശുപാര്‍ശ ചെയ്തപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ 144 പ്രഖ്യാപിച്ചു. അതേസമയം കോവിഡ് മൂലം ഉള്ള മരണനിരക്കും സംസ്ഥാനത്ത് വര്‍ദ്ധിക്കുകയാണ്. മൃതദേഹങ്ങള്‍ മാറിപ്പോകുന്ന ദുരവസ്ഥയും സംസ്ഥാനത്തുണ്ട്. സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച്‌ ഡോക്ടര്‍മാരും നഴ്സുമാരും സമരത്തിലുമാണ്. സംസ്ഥാന സര്‍ക്കാരിന്‍റെ പിടിപ്പുകേടു മൂലം ദുരവസ്ഥയിലായിരിക്കുന്നത് രോഗികളാണ്.

കൊവിഡ് പരിശോധനയുടെ ദേശീയ ശരാശരി ജൂണ്‍ ഒന്നു മുതല്‍ 13 വരെയുള്ള കാലത്ത് 7.4 ആയിരുന്നു. ഒരു സംസ്ഥാനത്ത് ടെസ്റ്റില്‍ എത്രപേര്‍ക്ക് പോസിറ്റീവായി എന്നതിനെ 10 ലക്ഷം പേര്‍ക്ക് എന്ന തോതില്‍ കണക്കു കൂട്ടി, അതിന്റെ രണ്ടാഴ്ചത്തെ ശരാശരിയാണ് രോഗ വ്യാപന നിരക്കിന് ആധാരമാക്കുന്നത്. ഈ കാലത്ത് കേരളത്തില്‍ ശരാശരി 1.6 മാത്രമായിരുന്നു. ജൂലൈ 25 നും ആഗസ്റ്റ് എട്ടിനും ഇടയില്‍ ദേശീയ ശരാശരി 11 ല്‍ എത്തി. കേരളം അപ്പോഴും 4.8 മാത്രമായിരുന്നു. എന്നാല്‍ സെപ്തംബര്‍ 12 മുതല്‍ 19 വരെയുള്ള ആഴ്ചയില്‍ കേരളം, ദേശീയ ശരാശരിയ്ക്ക് ഒപ്പമായി, 8.5 ല്‍ എത്തി. തുടര്‍ന്ന് ദേശീയ ശരാശരി കുത്തനെ താഴുകയും കേരളത്തിലെ നിരക്ക് വര്‍ദ്ധിക്കുകയുമായിരുന്നു. സെപ്തംബര്‍ 26 മുതല്‍ ഒക്‌ടോബര്‍ മൂന്നുവരെയുള്ള കണക്കനുസരിച്ച്‌ ദേശീയ ശരാശരി 7.3 ല്‍ എത്തി, ജൂലൈ ഒന്നിലേതിലും താഴെയായി. എന്നാല്‍ ഇപ്പോല്‍ കേരളം ദേശീയ ശരാശരിയുടെ ഇരട്ടിയോളമെത്തി 13.8 ആയിരിക്കുകയാണ്.

സംസ്ഥാനതലത്തില്‍ നോക്കിയാല്‍ ഏറ്റവും രോഗബാധയുള്ള മഹാരാഷ്ട്രയുടെ
തൊട്ടു പിറകിലെത്തിയിരിക്കുകയാണ് കേരളം. അതേസമയം ഈ മാസം വളരെ നിര്‍ണായകമാണെന്നാണ് വൈറോളജിസ്റ്റ് ഡോ. പത്മനാഭ ഷേണായ് പറയുന്നത്. സംസ്ഥാനങ്ങളിലെ പരമാവധി പലയിടങ്ങളിലും കഴിഞ്ഞു. എന്നാല്‍ കേരളത്തില്‍ ഇനിയും പരമാവധിയിലെത്തിയിട്ടില്ല.ഓരോ സംസ്ഥാനങ്ങളിലും രോഗബാധിതര്‍ പരമാവധിയിലെത്തിയതിന്റെ കണക്കുകളും, രോഗബാധയുടെ ഗൗരവവും ജനങ്ങളിലെത്തിക്കാന്‍ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. അതായത്, പരിശോധനയില്‍ രോഗബാധ തെളിഞ്ഞവരുടെ എണ്ണം 10 ലക്ഷം പേര്‍ക്ക് എന്ന തോതിലേക്ക് കണക്കുകൂട്ടിയാല്‍ കേരളം രാജ്യത്തെ ഏറ്റവും കൂടുതല്‍ രോഗബാധിതരുടെ നിരയിലെത്തിയിരിക്കുകയാണ് കഴിഞ്ഞ ദിവസം. 9258 പേര്‍ക്ക് പരിശോധനയില്‍ പോസിറ്റീവ് ആയപ്പോള്‍ അത് 10 ലക്ഷത്തിലേക്ക് കണക്കാക്കിയാല്‍ 277 പേര്‍ക്ക് രോഗബാധയെന്നാകും. ഈ കണക്കുവച്ച്‌ ദില്ലിയില്‍ 268 ആണ്. മഹാരാഷ്ട്രയില്‍ 219, തമിഴ്‌നാട്ടില്‍ 97, ഗുജറാത്തില്‍ 24 എന്നിങ്ങനെയാണ് കണക്കുകള്‍.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊവിഡ് ചികിത്സയ്ക്കിടെ ഡോണള്‍ഡ് ട്രംപ് ക്വാറന്റീന്‍ ലംഘിച്ചതായി ആരോപണം

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ക്വാറന്റീന്‍ ലംഘിച്ചതായി ആരോപണം. ക്വാറന്റീന്‍ ലംഘിച്ച്‌ ട്രംപ് കാര്‍യാത്ര നടത്തിയതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. അതേസമയം, ട്രംപിന്റെ കാര്‍ യാത്രയെ ന്യായീകരിച്ച്‌ വൈറ്റ് ഹൗസ് രംഗത്തെത്തി. അണികളെ ആവേശം കൊള്ളിക്കാനുള്ള ചെറുയാത്രയാണ് ട്രംപ് നടത്തിയതെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചത്. കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ ഉറപ്പാക്കിയിരുന്നുവെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. അതേസമയം, ഡോണള്‍ഡ് ട്രംപിന്റെ രോഗം നിസാരമല്ലെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. ഓക്‌സിജന്‍ ലെവലിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ […]

You May Like

Subscribe US Now