കേരളത്തില്‍ പി.എസ്.സി പരീക്ഷയെഴുതിയാല്‍ ജോലി കിട്ടില്ല : പ്രധാനമന്ത്രിയെ കാണാനിറങ്ങി ബി.എഡ് ബിരുദധാരിണിയായ യുവതി

author

തിരുവനന്തപുരം : ജോലി ലഭിക്കാന്‍ വേണ്ടി പ്രധാനമന്ത്രിയെ കാണാന്‍ ഇറങ്ങിത്തിരിച്ച്‌ യുവതി. കേരളത്തില്‍ ജോലി കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ഇവര്‍ വീടുവിട്ടിറങ്ങിയത്. തിരുവനന്തപുരം അഞ്ചുതെങ്ങ് നെടുങ്കണ്ടം സ്വദേശിനിയായ അജിതയെന്ന 33 കാരിയാണ് രണ്ടു ദിവസം മുന്‍പ് ഡല്‍ഹിക്കു വണ്ടി കയറിയത്.

പലതവണ പി.എസ്.സി പരീക്ഷയെഴുതി മനസ്സു മടുത്തപ്പോഴാണ് അജിത ഇങ്ങനെയൊരു തീരുമാനമെടുത്തത്. എം.എ പൂര്‍ത്തിയാക്കിയ അജിത് ബി.എഡ് ബിരുദധാരിണി കൂടിയാണ്. കേരളത്തില്‍ ജോലി കിട്ടുമെന്ന പ്രതീക്ഷ അസ്തമിച്ചതോടെ പ്രധാനമന്ത്രിയെ നേരിട്ടു കണ്ട് ഒരു ജോലി തരപ്പെടുത്താനുള്ള പ്രതീക്ഷയുമായാണ് യുവതി ആരോടും പറയാതെ നാടുവിട്ടത്.

അജിതയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍, വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ നിന്നും യുവതി ഡല്‍ഹി ടിക്കറ്റ് എടുത്തതായി പോലീസ് കണ്ടെത്തി. തുടര്‍ന്ന് ആര്‍പിഎഫുമായി സഹകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍, അജിതയെ വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍നിന്ന് കണ്ടെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സുരേഷ് ഗോപി നേമത്ത്, സന്ദീപ് വാര്യര്‍ തൃശ്ശൂരില്‍ : ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക തയ്യാറായി : കേന്ദ്ര നേതൃത്വത്തില്‍ നിന്ന് ഉറപ്പ് ലഭിച്ചവര്‍ മണ്ഡലത്തില്‍ പ്രചരണം ആരംഭിച്ചു.

തിരുവനന്തപുരം : നിയമസഭ തെരെഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിച്ചിരിക്കേ വിജയ പ്രതീക്ഷയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ അനൗപചാരികമായി പ്രഖ്യാപിച്ച് ബി.ജെ.പിയുടെ പ്രചരണ പരിപാടികള്‍ക്ക് തുടക്കമായി. ബി.ജെ.പിയുടെ ഏക എം.എല്‍.എ പ്രതിനിധാനം ചെയ്യുന്ന നേമം നിയോജക മണ്ഡലത്തില്‍ ഒ. രാജഗോപാലിന് പകരം സുരേഷ് ഗോപി സ്ഥാനാര്‍ത്ഥിയാകും. ബി.ജെ.പി ഇത്തവണ പ്രതീക്ഷിക്കുന്ന മറ്റൊരു സീറ്റായ തൃശ്ശൂരില്‍ സംസ്ഥാന വക്താവും യുവമോര്‍ച്ച നേതാവുമായ സന്ദീപ് വാര്യര്‍ സ്ഥാനാര്‍ത്ഥിയാകും. എം.ടി. രമേശ്, ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ ഈ സിറ്റിംങ് […]

You May Like

Subscribe US Now