കേരളത്തില്‍ സര്‍വീസ് നടത്തുന്ന ജനശതാബ്ദി സ്‌പെഷ്യല്‍ സര്‍വീസുകളും വേണാട് സ്‌പെഷ്യല്‍ എക്‌സ്പ്രസും റദ്ദാക്കില്ല

author

പാലക്കാട്: കേരളത്തില്‍ സര്‍വീസ് നടത്തുന്ന ജനശതാബ്ദി സ്‌പെഷ്യല്‍ സര്‍വീസുകളും വേണാട് സ്‌പെഷ്യല്‍ എക്‌സ്പ്രസും റദ്ദാക്കില്ല. ട്രെയിനുകള്‍ റദ്ദാക്കിയത് സംബന്ധിച്ച യാതൊരു അറിയിപ്പും ദക്ഷിണ റെയില്‍വേയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നും കേരളത്തില്‍ ഓടുന്ന എല്ലാ ട്രെയിനുകളും സാധാരണ നിലയില്‍ സര്‍വീസ് തുടരുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

തിരുവനന്തപുരം-കോഴിക്കോട്, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദിയും തിരുവനന്തപുരം-എറണാകുളം വേണാട് എക്സ്പ്രസും സര്‍വീസ് തുടരും.

യാത്രക്കാര്‍ കുറവായതിനാല്‍ ലാഭകരമല്ലാത്ത ട്രെയിനുകളും സ്റ്റോപ്പുകളും നിര്‍ത്തലാക്കുമെന്നായിരുന്നു പ്രചാരണം. ശനിയാഴ്ച മുതല്‍ മൂന്ന് തീവണ്ടികളുടെ സര്‍വീസ് നിര്‍ത്താന്‍ റെയില്‍വേ ബോര്‍ഡ് നിര്‍ദേശിച്ചു. സര്‍വീസുകള്‍ റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് റെയില്‍വേ ചുമതലയുള്ള മന്ത്രി ജി സുധാകരനും ഹൈബി ഈഡന്‍ എംപിയും അടക്കമുള്ളവര്‍ റെയില്‍വേ മന്ത്രിക്കും റെയില്‍വേ ബോര്‍ഡിനും കത്തയച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബുധനാഴ്ചവരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്

കോഴിക്കോട്: സംസ്ഥാനത്ത് ബുധനാഴ്ചവരെ ശക്തമായ മഴ തുടരുമെന്ന് അറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടുന്ന സാഹചര്യത്തിലാണ് മഴ കനത്തത്. അറബിക്കടലില്‍ മഹാരാഷ്ട്ര തീരം മുതല്‍ കേരളം വരെയുള്ള ന്യൂനമര്‍ദ മേഖലയും മഴ തുടരാന്‍ കാരണമാണ്. അതേസമയം, ഉരുള്‍പൊട്ടല്‍ മേഖലകളില്‍ പ്രത്യേക ജാഗ്രത വേണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികല്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഓറഞ്ച്, യെല്ലോ അലര്‍ട്ട് കാസര്‍കോട് […]

You May Like

Subscribe US Now