കേരളത്തില്‍ 200 സ്റ്റോപ്പുകള്‍ പിന്‍വലിക്കാന്‍ ഒരുങ്ങി റെയില്‍വേ

author

കൊച്ചി: കേരളത്തിലെ 200 സ്‌റ്റോപ്പുകള്‍ ഉള്‍പ്പെടെ ദക്ഷിണ റെയില്‍വേയിലെ 800 സ്‌റ്റോപ്പുകള്‍ റെയില്‍വേ ടൈംടേബിള്‍ പരിഷ്‌കരിക്കുമ്ബോള്‍ പിന്‍വലിച്ചേക്കും. തീരെ യാത്രക്കാരില്ലാത്ത സ്‌റ്റോപ്പുകള്‍, രാത്രി 12നും പുലര്‍ച്ചെ നാലിനുമിടയില്‍ വരുന്ന സ്‌റ്റോപ്പുകള്‍, പാസഞ്ചറുകള്‍ എക്‌സ്പ്രസുകളായി മാറ്റുമ്ബോള്‍ ഒഴിവാക്കേണ്ടവ എന്നിങ്ങനെ 3 വിഭാഗങ്ങളായി തിരിച്ചാണു സ്‌റ്റോപ്പുകള്‍ വെട്ടുന്നത്.

രാജ്യത്താകമാനം 500 ട്രെയിനുകളും 10,000 സ്‌റ്റോപ്പുകളുമാണു റെയില്‍വേ പിന്‍വലിക്കാന്‍ ഒരുങ്ങുന്നത്. രാത്രി 12നും നാലിനും ഇടയിലെ സ്‌റ്റോപ്പുകള്‍ പിന്‍വലിക്കണമെന്ന നിര്‍ദേശം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ യാത്രക്കാര്‍ കൂടുതലുളളതും ജില്ലാ ആസ്ഥാനങ്ങളിലെയും സ്‌റ്റോപ്പുകള്‍ നിലനിര്‍ത്താമെന്നാണ് ഇപ്പോഴത്തെ തീരുമാനം. അമൃത, രാജ്യറാണി, മലബാര്‍, മാവേലി എന്നിവയുടെ അസമയത്തെ സ്‌റ്റോപ്പുകള്‍ കുറയ്ക്കുന്നതു പ്രായോഗികമല്ലെന്നാണ് ദക്ഷിണ റെയില്‍വേയുടെ നിലപാട്. എന്നാല്‍ അന്തിമ തീരുമാനം ബോര്‍ഡിന്റെയാകും.

വേണാട് എക്‌സ്പ്രസിന്റെ മയ്യനാട്, ഡിവൈന്‍ നഗര്‍ സ്‌റ്റോപ്പുകള്‍ ഒഴിവാക്കിയേക്കും. പാസഞ്ചര്‍ ട്രെയിനുകള്‍ എക്‌സ്പ്രസാകുമ്ബോള്‍ നഷ്ടമാകുന്ന സ്‌റ്റോപ്പുകളാണു കേരളത്തില്‍ കൂടുതല്‍. ഇത്തരം ട്രെയിനുകള്‍ക്കു 3 മുതല്‍ 7 വരെ സ്‌റ്റോപ്പുകള്‍ കുറയും. പുനലൂര്‍ മധുര, ഗുരുവായൂര്‍-പുനലൂര്‍, കോയമ്ബത്തൂര്‍ മംഗളൂരു എന്നീ പാസഞ്ചറുകളാണ് എക്‌സ്പ്രസാക്കുന്നത്. ഇവയുടെ ഹാള്‍ട്ട് സ്‌റ്റേഷനുകളിലെ സ്‌റ്റോപ്പുകള്‍ ഇല്ലാതാകും.

കൊല്ലം-പുനലൂര്‍, തൃശൂര്‍-ഗുരുവായൂര്‍, ഷൊര്‍ണൂര്‍ -നിലമ്ബൂര്‍, എറണാകുളം കൊല്ലം സെക്ഷനുകളിലെ നഷ്ടത്തിലോടുന്ന പാസഞ്ചറുകള്‍ റദ്ദാക്കും. ചിലതു പുനഃക്രമീകരിക്കും. 10.15 കൊല്ലം-ചെങ്കോട്ട, 2.10 ചെങ്കോട്ട കൊല്ലം, 12.20 എറണാകുളം-കോട്ടയം, 1.00 കായംകുളം-എറണാകുളം, 5.10 കായംകുളം -എറണാകുളം, രാത്രി 9.00 കൊല്ലം-എറണാകുളം എന്നിവയാണു തെക്കന്‍ കേരളത്തില്‍ റദ്ദാക്കാന്‍ സാധ്യതയുളള പാസഞ്ചറുകള്‍.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മദ്യ കമ്ബനികളുടെ ലോഗോയുള്ള ജെഴ്‌സി ധരിക്കില്ലെന്ന് പാക്കിസ്ഥാന്‍ താരം

ഇംഗ്ലണ്ടില്‍ നടന്നുകൊണ്ടിരിക്കുന്ന വിറ്റാലിറ്റി ടി-20 ബ്ലാസ്റ്റില്‍ മദ്യ കമ്ബനികളുടെ ലോഗോയുള്ള ജെഴ്‌സി ധരിക്കില്ലെന്ന് പാകിസ്ഥാന്‍ താരം ബാബര്‍ അസം. ഇക്കാര്യം തന്റെ ഇംഗ്ലീഷ് കൗണ്ടി ക്ലബ് സോമര്‍സെറ്റിനെ അറിയിച്ചു. ചൊവ്വാഴ്ച പാകിസ്ഥാന്റെ പര്യടനം അവസാനിച്ചതിനുശേഷം സോമര്‍സെറ്റില്‍ ചേര്‍ന്ന താരം ക്ലബിനായുള്ള ആദ്യ മത്സരത്തില്‍ ധരിച്ച ജെഴ്‌സിയില്‍ മദ്യ കമ്ബനിയുടെ ലോഗോ ഉണ്ടായിരുന്നു. ഇതിനെതിരെ പാക് ആരാധകര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് പാക് ക്യാപ്റ്റന്‍ നിലപാട് വ്യക്തമാക്കിയത്. ഇംഗ്ലണ്ടിലെ വിറ്റാലിറ്റി ടി-20 ബ്ലാസ്റ്റില്‍ […]

You May Like

Subscribe US Now