കേരള കോണ്‍ഗ്രസ് നേതാവ് സി.എഫ് തോമസ് അന്തരിച്ചു

author

കേരള കോണ്‍ഗ്രസ് (എം) മുതിര്‍ന്ന നേതാവും ചങ്ങനാശ്ശേരി എം.എല്‍.എയുമായ സിഎഫ് തോമസ് അന്തരിച്ചു. 81 വയസായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1980 മുതല്‍ തുടര്‍ച്ചയായി ചങ്ങനാശ്ശേരിയില്‍ നിന്ന് നിയമസഭയിലെത്തി. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്. പ്രതിസന്ധി ഘട്ടത്തില്‍ കെ.എം മാണിക്കൊപ്പം നിന്ന നേതാവ് കൂടിയായിരുന്നു അദ്ദേഹം. എന്നാല്‍ കെ.എം.മാണിയുടെ മരണശേഷം പി.ജെ. ജോസഫിനോടൊപ്പമായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസിലൂടെയാണ് തന്നെയാണ് സിഎഫ് തോമസിന്റെ രാഷ്ട്രീയ പ്രവേശനവും. 2001ലെ യുഡിഎഫ് മന്ത്രിസഭയില്‍ ഗ്രാമവികസന മന്ത്രിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

24 മ​ണി​ക്കൂ​റി​നി​ടെ 88,600 കേ​സു​ക​ള്‍; കോ​വി​ഡ് രോ​ഗി​ക​ള്‍ 60 ല​ക്ഷ​ത്തി​ലേ​ക്ക്

ന്യൂ​ഡ​ല്‍​ഹി: ആ​ശ​ങ്ക ഉ​യ​ര്‍​ത്തി രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 88,600 കോ​വി​ഡ് കേ​സു​ക​ള്‍ രാ​ജ്യ​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 1,124 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 5,99,533 ആ​യി. കോ​വി​ഡ് മ​ര​ണ​സം​ഖ്യ 94,503 ആ​യി ഉ​യ​ര്‍​ന്നു. രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 9,56,402 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. 49,41,628 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്‌​നാ​ട്, ഡ​ല്‍​ഹി തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം […]

You May Like

Subscribe US Now