കേള്‍വിശക്തി കുറവുള്ള വനംവകുപ്പ് താത്കാലിക വാച്ചറെ ഡി.എഫ്.ഒ മര്‍ദ്ദിക്കുകയും അകാരണമായി ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തെന്ന് പരാതി

author

വയനാട്: കേള്‍വിശക്തി കുറവുള്ള വനംവകുപ്പ് താത്കാലിക വാച്ചറെ ഡി.എഫ്.ഒ മര്‍ദ്ദിക്കുകയും അകാരണമായി ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തെന്ന് പരാതി. വയനാട് മാനന്തവാടി ഡി.എഫ്.ഒ ഓഫീസില്‍ ജോലി ചെയ്തിരുന്ന ഏച്ചോം സ്വദേശി മുരളിയെയാണ് പിരിച്ച്‌ വിട്ടത്.

മാനന്തവാടി ഡി.എഫ്.ഒ ഓഫീസില്‍ 13 വര്‍ഷത്തിലേറെയായി താത്കാലിക വാച്ചറായി ജോലി ചെയ്തുവരികയായിരുന്നു മുരളി. വാച്ചര്‍ പണിക്ക് ശേഷം തോട്ടം പണിയും വീട്ടിലെ ശുചീകരണ ജോലിയും ചെയ്യിപ്പിച്ചിരുന്നെന്നും ഇതിന് പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ ഡി.എഫ്.ഒ രമേശ് ബിഷ്ണോയി മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തെന്നാണ് പരാതി.

അടുത്ത ദിവസം മുതല്‍ വരേണ്ടെന്ന് പറയുകയും ചെയ്തു. കേള്‍വി പ്രശ്നമുള്ളതിനാല്‍ ശ്രവണ സഹായി ഉപയോഗിക്കുന്ന മുരളി അടുത്തിടെ ഹൃദയശസ്ത്രക്രിയക്കും വിധേയനായിരുന്നു. ഡി.എഫ്.ഒ ക്കെതിരെ മനുഷ്യാവകാശ കമ്മിഷനും വനം മന്ത്രിക്കും പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വാളയാര്‍ കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി | വാളയാറില്‍ സഹോദരിമാരായ ദളിത് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരായി സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അപ്പീല്‍ അടിയന്തരമായി പരിഗണിക്കണം എന്ന സര്‍ക്കാര്‍ ആവശ്യം കോടതി പരിഗണിക്കുകയായിരുന്നു. കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ മാതാവ് സമര്‍പ്പിച്ച അപ്പീലും ഇതിനൊപ്പം പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് നാല് പ്രതികളെയും വെറുതെ വിട്ട് വിചാരക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെ നവംബറിലാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.

You May Like

Subscribe US Now