കൊറോണ വന്നവര്‍ക്ക് വീണ്ടും വരില്ലെന്ന് ഉറപ്പില്ല: മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

author

കൊറോണ വൈറസ് ആന്റിബോഡികള്‍ വികസിപ്പിച്ചെടുത്ത ഒരാള്‍ക്ക് അണുബാധയില്‍ നിന്ന് പ്രതിരോധമുണ്ടാകുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് ശാസ്ത്രജ്ഞര്‍. കോവിഡ് ആന്റിബോഡികളുടെ സാന്നിധ്യം വൈറസിന് വിധേയമാകുമെന്ന് തെളിയിക്കുമെങ്കിലും, അത് രോഗത്തിനെതിരെ സംരക്ഷണം നല്‍കില്ലെന്നാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്. കൊറോണ വൈറസ് ഒരു വ്യക്തിക്ക് ഇതിനകം ബാധിച്ചിട്ടുണ്ടെന്നതിന്റെ സൂചനയാണ് ശരീരത്തിലെ ആന്റിബോഡികള്‍. എന്നാല്‍, ആന്റിബോഡി സാന്നിധ്യം വ്യക്തികളിലെ രോഗ പുരോഗതിയെക്കുറിച്ച്‌ ഒന്നും പറയുന്നില്ലെന്നാണ് ന്യൂഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്മ്യൂണോളജി (എന്‍ഐഐ) യിലെ ശാസ്ത്രജ്ഞന്‍ പറയുന്നത്. ഇക്കാര്യത്തില്‍ ഇപ്പോഴും നിരവധി പഠനങ്ങളും അനുമാനങ്ങളും നടക്കുകയാണ്.

യഥാര്‍ഥ രോഗബാധിതരുടെ എണ്ണം സൂചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി വ്യത്യസ്ത സീറോ സര്‍വേ പരിശോധനകള്‍ നടത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ 1 ന് എന്‍‌ജെ‌എം ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, പുതിയ കൊറോണ വൈറസിനെതിരായ ആന്റിബോഡികള്‍ അണുബാധയ്ക്ക് ശേഷം നാല് മാസത്തേക്ക് ശരീരത്തില്‍ നിലനില്‍ക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു. അതേസമയം ഇന്ത്യയില്‍ കോവിഡ് -19 രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ തുടരുകയാണ്. തിങ്കളാഴ്ച രാജ്യം 90,062 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജൂനിയര്‍ ഡോക്‌ടര്‍മാരുടെ ശമ്ബളം മുഴുവന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ ജൂനിയര്‍ ഡോക്ടര്‍മാരുടെ ശമ്ബളം മുഴുവന്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ചില സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടായത് കൊണ്ടാണ് സാലറി കട്ട് വന്നതെന്നാണ് വിശദീകരണം. സംസ്ഥാനത്തെ 868 ഡോക്ടര്‍മാര്‍ക്കും 42000 രൂപ വീതം മൂന്ന് മാസത്തെ മുഴുവന്‍ ശമ്ബളവും നല്‍കും. ഇവരുടെ കാലാവധി നീട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെകെ ഷൈലജ വ്യക്തമാക്കി. ജോലിയില്‍ തുടരണമെന്ന് ആഗ്രഹിക്കുന്നവര്‍ കൊവിഡ് ബ്രിഗേഡില്‍ ചേരണമെന്നും മന്ത്രി പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തിലാണ് ഹൗസ് സര്‍ജന്‍സി […]

You May Like

Subscribe US Now