‘കൊറോണ വാക്‌സിന്‍ സ്വീകരിക്കുന്ന ആദ്യ വ്യക്തിയാകാന്‍ തയ്യാര്‍’; കൊവാക്‌സിന്‍ പരീക്ഷണത്തിന് സന്നദ്ധത പ്രകടിപ്പിച്ച്‌ ഹരിയാന ആരോഗ്യമന്ത്രി

author

ന്യൂദല്‍ഹി : കൊറോണ വാക്‌സിന്‍ പരീക്ഷണത്തിന് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വയം തയ്യാറാണെന്ന് ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ്. ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്‌സിന്‍ എന്ന വാക്‌സിന്‍ പരീക്ഷിക്കുന്നതിനായി താന് തയ്യാറാണെന്നും അനില്‍ വിജ് അറിയിച്ചു.

ഭാരത് ബയോടെക്കിന്റെ മൂന്നാംഘട്ട പരീക്ഷണം ഈ മാസം 20ന് ആരംഭിക്കാനിരിക്കേയാണ് അനില്‍ വിജ് ഇക്കാര്യം അറിയിച്ചത്. ട്വിറ്ററിലൂടയാണ് ഇതുസംബന്ധിച്ച്‌ പ്രഖ്യാപനം നടത്തിയത്.

ഭാരത് ബയോടെക്കിന്റെ കൊറോണ വാക്‌സിന്‍ പരീക്ഷണം 20ന് ആരംഭിക്കും. ആദ്യം വാക്‌സിന്‍ സ്വീകരിക്കുന്ന വ്യക്തിയാകാന്‍ താന്‍ തയ്യാറാണെന്നായിരുന്നു മന്ത്രി അനില്‍ വിജിന്‍റെ ട്വീറ്റ്. അടുത്ത വര്‍ഷഷത്തോടെ കൊറോണ വാക്‌സിന്‍ വിപണിയില്‍ എത്തിക്കാന്‍ ആകുമെന്നാണ് ഭാരത് ബോടെക് പ്രതീക്ഷിക്കുന്നത്. കൊവാക്‌സിന്റെ പരീക്ഷണങ്ങള്‍ രണ്ട് ഘട്ടവും വന്‍ വിജയം ആയിരുന്നു. ഇതിനെ തുടര്‍ന്നാണ് മൂന്നാം ഘട്ട പരീക്ഷണത്തിനായി ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്വപ്‌നയുടെ ശബ്‌ദരേഖ: അന്വേഷണത്തിന് ഉത്തരവിട്ട് ഋഷിരാജ് സിങ്

സ്വര്‍‌ണക്കടത്ത് കേസ് പ്രതി സ്വ‌പ്‌ന സുരേഷിന്റെ ശബ്‌ദരേഖ പ്രചരിക്കുന്ന സംഭവത്തില്‍ അന്വേഷണം നടത്താന്‍ ജയില്‍ ഡി ജി പി ഋഷിരാജ് സിംഗിന്റെ നിര്‍ദേശം. ദക്ഷിണമേഖല ഡി ഐ ജി അജയകുമാറിനാണ് അന്വേഷണ ചുമതല. ഇന്ന് രാവിലെ അട്ടക്കുളങ്ങര വനിതാ ജയിലില്‍ നേരിട്ടെത്തി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഡി ഐ ജിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്നയെ ജയിലില്‍ സന്ദര്‍ശിക്കാന്‍ നൂറുകണക്കിന് ആളുകള്‍ എത്തിയെന്നും ആദ്യദിനം 15 പേരാണ് എത്തിയതെന്നും […]

Subscribe US Now