കൊല്ലം സ്വദേശികള്‍ ഒഡീഷയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു; ഇതോടെ ഒഡീഷയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ച മലയാളികളുടെ എണ്ണം നാലായി

author

ഭു​വ​നേ​ശ്വ​ര്‍: ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ര്‍ ഒഡീഷയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. ഒ​ഡീ​ഷ​യി​ലെ സം​ബ​ല്‍​പു​രി​ല്‍ മ​ല​യാ​ളി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേരാണ് മരിച്ചത്. മരിച്ചവര്‍ കൊല്ലം സ്വദേശികള്‍ ആണ്.

ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മൂന്ന് പേരും മരിച്ചത്. കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ സാ​വി​ത്രി അ​മ്മാ​ള്‍(65), മ​ക​ന്‍ എ​സ്.​എ​സ്. രാ​ജു(47), മ​ക​ള്‍ മീ​ന മോ​ഹ​ന്‍(47) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മൂന്ന് പേരുടെ മരണങ്ങളും പതിനൊന്ന് ദിവസത്തിനിടെയാണ് സംഭവിച്ചത്. ഇതോടെ ഒഡീഷയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ച മലയാളികളുടെ എണ്ണം നാലായി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വ്യാപാരിയും ഭാര്യയും മകനും വീടിനകത്തെ മുറിയില്‍ മരിച്ച നിലയില്‍ ; മൃതദേഹങ്ങള്‍ പകുതി കത്തിയ നിലയില്‍

ആഗ്ര : വ്യാപാരിയും ഭാര്യയും മകനും വീടിനകത്തെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. തിങ്കളാഴ്ച രാവിലെയാണ് ആഗ്രയിലെ വീട്ടില്‍ രാംവീര്‍ സിങ്, ഭാര്യ മീര, മകന്‍ ബബഌ എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെനന് പൊലീസ് പറഞ്ഞു. വ്യാപാരിയുമായുണ്ടായ ശത്രുതയാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. കൊലപാതകികളുടെ ലക്ഷ്യം കൊള്ളയടിക്കലായിരുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ അജയ് ആനന്ദ് പറഞ്ഞു. രാത്രി 12നും മൂന്നിനും ഇടയിലാണ് സംഭവം നടന്നത്. […]

You May Like

Subscribe US Now