കൊവിഡ് ചികിത്സയ്ക്കിടെ ഡോണള്‍ഡ് ട്രംപ് ക്വാറന്റീന്‍ ലംഘിച്ചതായി ആരോപണം

author

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ക്വാറന്റീന്‍ ലംഘിച്ചതായി ആരോപണം. ക്വാറന്റീന്‍ ലംഘിച്ച്‌ ട്രംപ് കാര്‍യാത്ര നടത്തിയതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. അതേസമയം, ട്രംപിന്റെ കാര്‍ യാത്രയെ ന്യായീകരിച്ച്‌ വൈറ്റ് ഹൗസ് രംഗത്തെത്തി.

അണികളെ ആവേശം കൊള്ളിക്കാനുള്ള ചെറുയാത്രയാണ് ട്രംപ് നടത്തിയതെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചത്. കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ ഉറപ്പാക്കിയിരുന്നുവെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. അതേസമയം, ഡോണള്‍ഡ് ട്രംപിന്റെ രോഗം നിസാരമല്ലെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. ഓക്‌സിജന്‍ ലെവലിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിട്ടറി ആശുപത്രി വൃത്തങ്ങള്‍ സൂചിപ്പിച്ചു. അതിനിടെ കൊവിഡ് രോഗിയുടെ നില ഗുരുതരമാകുമ്ബോള്‍ മാത്രം നല്‍കാറുള്ള മരുന്നുകളാണ് ട്രംപിന് നല്‍കുന്നതെന്ന വിവരവും പുറത്തുവന്നു. ഇത് വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഡിവൈഎസ്പിയുടെ പേരില്‍ ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട്; പൊലീസ് കേസെടുത്തു

ആലുവ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ഡിവൈഎസ്പിയുടെ പേരില്‍ സമൂഹ മാധ്യമത്തില്‍ വ്യാജ അക്കൗണ്ട് നിര്‍മിച്ച്‌ പണം തട്ടാന്‍ ശ്രമം. ഡിവൈഎസ്പി മധു ബാബു രാഘവിന്റെ പേരിലാണ് ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സൗഹൃദം സ്ഥാപിച്ച്‌ പണം തട്ടാന്‍ ശ്രമം നടന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. പത്തനംതിട്ട സ്വദേശിയാണ് എറണാകുളം റൂറലിലെ നാര്‍ക്കോട്ടിക് ഡിവൈഎസ്പി മധു ബാബു രാഘവ്. പുതിയ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് സൗഹൃദം സ്ഥാപിക്കാന്‍ അറിയിപ്പ് വന്ന കാര്യം […]

You May Like

Subscribe US Now