കൊവിഡ് പരിശോധനക്ക് വ്യാജ പേരും മേല്‍വിലാസവും ; കെഎസ്‌യു പ്രസിഡന്റിനെതിരെ പരാതി

author

പോത്തന്‍കോട്: കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിന് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് സമരങ്ങളില്‍ പങ്കെടുത്ത അഭിജിത്തും സംസ്ഥാന സെക്രട്ടറി ബാഹുല്‍കൃഷ്ണയും കോവിഡ് പരിശോധന നടത്തിയപ്പോഴാണ് അഭിജിത്തിന് രോഗം സ്ഥിരീകരിച്ചത്. അതേസമയം കോവിഡ് പരിശോധനയ്ക്ക് അഭിജിത്ത് വ്യാജവിലാസമാണ് നല്‍കിയതെന്നു കാണിച്ച്‌ പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് പോലീസില്‍ പരാതി നല്‍കി.
കെ എം അബി എന്ന പേരില്‍ മറ്റൊരു കെഎസ്‌യു നേതാവിന്റെ വിലാസത്തിലാണ് അഭിജിത്ത് പരിശോധന നടത്തിയതെന്നും കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം കാണാനില്ലെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ പരിശോധനയ്ക്ക് നല്‍കിയ വിലാസത്തില്‍ തന്നെ ക്വാറന്റീനിലാണെന്ന് കെ എം അഭിജിത്ത് വ്യക്തമാക്കിയിട്ടുണ്ട്. ഇത് എങ്ങനെ സംഭവിച്ചു എന്ന് അറിയില്ലെന്നാണ് അഭിജിത്ത് പറയുന്നത്.

സ്കൂളില്‍ 48 പേരെ പരിശോധിച്ചപ്പോള്‍ 19 പേര്‍ക്ക് ഫലം പോസിറ്റീവായിരുന്നു. ഇതില്‍ പ്ലാമൂട് വാര്‍ഡിലെ മൂന്നുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ രണ്ടുപേരെ മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞുള്ളൂ. മൂന്നാമത്തെ, പ്ലാമൂട് തിരുവോണം എന്ന വിലാസക്കാരനെ അന്വേഷിച്ചപ്പോള്‍ ഈ വിലാസത്തില്‍ ഇങ്ങനെയൊരാളില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് അറിയാന്‍ കഴിഞ്ഞത്. ഇയാള്‍ എവിടെയാണ് നിരീക്ഷണത്തില്‍ കഴിയുന്നതെന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഇതിനിടെയാണ് പരിശോധനയ്ക്കെത്തിയ വ്യക്തി വ്യാജപേരും മേല്‍വിലാസവുമാണ് നല്‍കിയതെന്നും ഇയാളെ കണ്ടെത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ്‌ കെ.വേണുഗോപാലന്‍ നായര്‍ പോത്തന്‍കോട് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് രാത്രി വൈകിയാണ് ആ വ്യക്തി കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്താണെന്ന് തിരിച്ചറിഞ്ഞത്. താന്‍ പരിശോധന നടത്തി എന്നും കോവിഡ് ഫലം പോസിറ്റീവാണെന്നും അഭിജിത്തും സമ്മതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പെട്രോള്‍ അടിക്കാനായി എത്തിയ കാറിലെ ഡ്രൈവിങ് സീറ്റില്‍ ബോധരഹിതനായി യുവാവ്; അമ്മ കരഞ്ഞു പറഞ്ഞിട്ടും സഹായിക്കാതെ നാട്ടുകാര്‍, രക്ഷകനായി പൊലീസ് ഉദ്യോഗസ്ഥന്‍

മലപ്പുറം: കാറില്‍ ബോധരഹിതനായ യുവാവിന് രക്ഷകനായി പൊലീസ് ഉദ്യോഗസ്ഥന്‍. മലപ്പുറം വേങ്ങര സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്‍ അനീഷാണ് ഒതുക്കുങ്ങല്‍ സ്വദേശിയായ യുവാവിന് സഹായവുമായെത്തിയത്. നാട്ടുകാരന്റെ സഹായത്തോടെ യുവാവിനെ അനീഷ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. കഴിഞ്ഞദിവസം ഇരിങ്ങല്ലൂര്‍ കുറ്റിത്തറ പെട്രോള്‍ പമ്ബിനു സമീപം രാവിലെയാണ് സംഭവം. പമ്ബിന് സമീപം ആള്‍ക്കൂട്ടം കണ്ട് നോക്കാന്‍ പോയതാണ് അനീഷ്. കോട്ടയ്ക്കലില്‍നിന്നു വേങ്ങരയിലേക്കു ബൈക്കില്‍ പോവുകയായിരുന്നു അനീഷ്. പെട്രോള്‍ അടിക്കാനായി എത്തിയ കാറിലെ ഡ്രൈവിങ് സീറ്റില്‍ […]

You May Like

Subscribe US Now