കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരായ പിഴത്തുക വര്‍ധിപ്പിക്കും; പ്രത്യേക മന്ത്രിസഭായോഗം ഇന്ന്

author

തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരായ പിഴത്തുക വര്‍ധിപ്പിക്കുന്ന കാര്യം മന്ത്രി സഭായോഗം ഇന്ന് പരിഗണിച്ചേക്കും. മാസ്ക് ധരിക്കാത്തതടക്കമുള്ള നിയമലംഘനങ്ങളുടെ പിഴയാണ് വര്‍ദ്ധിപ്പിക്കുന്നത്. ശബരിമല ദര്‍ശനത്തിന് ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങള്‍ സംബന്ധിച്ചും തീരുമാനമുണ്ടാകും.

പുതിയതായി ആരംഭിച്ച ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലറേയും ഇന്ന് തീരുമാനിക്കുമെന്നും സൂചനകളുണ്ട്. ഫാറൂഖ് കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ മുബാറക്ക് പാഷയെ വിസിയായി സര്‍ക്കാര്‍ പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം പിവിസിയായി കേരളാ യൂണിവേഴ്സിറ്റിയിലെ ഡോ. സുധീറും രജിസ്ട്രാര്‍ ആയി കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളേജിലെ ഡോക്ടര്‍ ദിലീപും ആണ് പരിഗണനയിലുള്ളതെന്നാണ് സൂചനകള്‍.

Leave a Reply

Your email address will not be published. Required fields are marked *

Next Post

അശ്ലീല യൂട്യൂബ് പ്രചാരണമെന്ന് പരാതി: ശ്രീലക്ഷ്മി അറയ്ക്കലിനെതിരേ കേസെടുത്തു

തിരുവനന്തപുരം: യൂട്യൂബ് ചാനലിലൂടെ അശ്ലീല സംഭാഷണങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചെന്ന പരാതിയില്‍ കണ്ണൂര്‍ സ്വദേശിനിയും വിദ്യാര്‍ത്ഥിനിയുമായ ശ്രീലക്ഷ്മി അറയ്ക്കലിനെതിരേ സൈബര്‍ പൊലീസ് കേസെടുത്തു. മെന്‍സ് റൈറ്റ് അസോസിയേഷനാണ് ശ്രീലക്ഷ്മി അറക്കലിനെതിരെ പരാതി നല്‍കിയത്. ശ്രീലക്ഷമി ഒട്ടേറെ യൂട്യൂബ് ചാനലുകളിലൂടെ ലൈംഗിക സംഭാഷണങ്ങള്‍ നടത്തി യുവതലമുറയെ തെറ്റായ ലൈംഗിക രീതികളിലേക്ക് നയിക്കുന്നു. അങ്ങനെ സമൂഹത്തില്‍ അരാജകത്വമുണ്ടാക്കുന്നുവെന്നുമാണ് മെന്‍സ് റൈറ്റ് അസോസിയേഷന്‍ ഭാരവാഹി അഡ്വ. നെയ്യാറ്റിന്‍കര നാഗരാജ് നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതിനോടൊപ്പം ശ്രീലക്ഷ്മിയുടെ […]

Subscribe US Now