കൊവിഡ് വാക്സിന്‍ പരീക്ഷണം വീണ്ടും തുടങ്ങാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി

author

ഇന്ത്യയില്‍ കോവിഡ് വാക്സിന്റെ പരീക്ഷണം വീണ്ടും തുടങ്ങാന്‍ അനുമതി നല്‍കി. ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച വാക്സിന്റെ രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങളാണ് പുനഃരാരംഭിക്കുക. വാക്സിന്റെ ക്ലിനിക്കല്‍ ട്രയല്‍ തുടങ്ങാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) ഡോ. വിജി സോമനി അനുമതി നല്‍കിയത്.

പരീക്ഷണം വീണ്ടും തുടങ്ങുമ്ബോള്‍ കൂടുതല്‍ ജാഗ്രത വേണമെന്നാണ് ഡിസിജിഐ നിര്‍ദേശം. പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പരീക്ഷണ പ്രോട്ടോകോള്‍ ഹാജരാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 11 നാണ് സിറം ഇന്‍സ്റ്റിറ്റിയൂട്ടിനോട് രണ്ട്, മൂന്ന് ക്ലിനിക്കല്‍ പരീക്ഷണം നിര്‍ത്തിവെക്കാന്‍ ഡിസിജിഐ ആവശ്യപ്പെട്ടത്.

മൂന്നാംഘട്ട പരീക്ഷണത്തിനിടെ വാക്സിന്‍ കുത്തിവെച്ച വൊളണ്ടിയര്‍മാരില്‍ ഒരാള്‍ക്ക് അജ്ഞാത രോഗം ബാധിച്ചതിനാല്‍ നിര്‍ത്തിവച്ച പരീക്ഷണം ബ്രിട്ടനില്‍ കഴിഞ്ഞ ശനിയാഴ്ച വീണ്ടും തുടങ്ങിയിരുന്നു. വൊളണ്ടിയര്‍ക്ക് ബാധിച്ച രോഗം വാക്സിന്റെ പാര്‍ശ്വഫലമാണെന്ന് ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍ പരീക്ഷണം പുനരാരംഭിക്കാന്‍ ബ്രിട്ടനിലെ മെഡിസിന്‍സ് ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയാണ് അള്‍ട്രാ സെനകിന് അനുമതി നല്‍കിയത്. ഇതോടെയാണ് AZD1222 എന്ന വാക്സിന്‍ പരീക്ഷണത്തിന് വീണ്ടും തുടക്കമായത്.

ഇന്ത്യയിലെ പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കം വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങള്‍ പരീക്ഷണത്തോട് സഹകരിക്കുന്നുണ്ട്. വാക്‌സിന്‍ വിജയമായാല്‍ വാങ്ങാന്‍ ഇന്ത്യയും കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. പരീക്ഷണം നിലച്ചതില്‍ ആശങ്കപ്പെടേണ്ടെന്നും സാധാരണ നടപടിക്രമം മാത്രമെന്നും അസ്ട്ര സെനക അറിയിച്ചിരുന്നു. പാര്‍ശ്വഫലമെന്ന് സംശയിക്കുന്ന രോഗം പഠിച്ചശേഷം പരീക്ഷണം തുടരുമെന്നായിരുന്നു കമ്ബനി നേരത്തെ നല്‍കിയ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പശ്ചിമബംഗാള്‍ സ്വദേശിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്​റ്റില്‍

പൊ​ന്നാ​നി: പ​ശ്ചി​മ​ബം​ഗാ​ള്‍ സ്വ​ദേ​ശി​നി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ യു​വാ​വ് പിടിയില്‍ . പൊ​ന്നാ​നി കോ​ട്ട​ത്ത​റ തൊ​ട്ടി​വ​ള​പ്പി​ല്‍ സ്വ​ദേ​ശി ജി​ഷ്ണു​വി​നെ​യാ​ണ് (27) അ​റ​സ്​​റ്റ്​ ചെ​യ്ത​ത് . ക​ഴി​ഞ്ഞ ദി​വ​സം പൊ​ന്നാ​നി ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ മാ​വേ​ലി​ക്കോ​ള​നി പ​രി​സ​ര​ത്തു​വെ​ച്ചാ​ണ് സം​ഭ​വം . ലോ​കത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്ന് കോ​ടി​യി​ലേ​ക്ക്. പൊ​ന്നാ​നി​യി​ലു​ള്ള സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ​ ജോ​ലി ക​ഴി​ഞ്ഞ് താ​മ​സ​സ്ഥ​ല​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന പ​ശ്ചി​മ​ബം​ഗാ​ള്‍ സ്വ​ദേ​ശി​നി​ക​ളു​ടെ പി​റ​കെ​യെ​ത്തി​യ യു​വാ​വ് യു​വ​തി​യെ ക​ട​ന്നു​പി​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും എ​തി​ര്‍​ത്ത​പ്പോ​ള്‍ അ​ടി​ച്ച്‌ താ​ഴെ​യി​ടു​ക​യും […]

You May Like

Subscribe US Now