കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബാങ്കുകളില്‍ പുതിയ സമയക്രമം

author

തിരുവനന്തപുരം: സംസ്ഥാനത്ത് ബാങ്ക് സന്ദര്‍ശന സമയത്തില്‍ പുതിയ ക്രമീകരണമേര്‍പ്പെടുത്തി. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടേതാണ് തീരുമാനം.

പുതിയ തീരുമാനമനുസരിച്ച്‌ ഒന്നു മുതല്‍ അഞ്ച് വരെ അക്കങ്ങളില്‍ അവസാനിക്കുന്ന അക്കൗണ്ട് നമ്ബര്‍ ഉടമകള്‍ക്ക് രാവിലെ 10 മുതല്‍ ഉച്ചക്ക് 12.30 വരെയാണ് സയമം. ആറു മുതല്‍ പൂജ്യം വരെ ഉച്ചയ്ക്ക് ഒന്നു മുതല്‍ വൈകീട്ട് ആറ് വരെയും എത്താം. തിരക്ക് മൂലം രാവിലെ എത്തിയവര്‍ക്ക് ഇടപാട് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവര്‍ക്ക് 12.30 മുതല്‍ 1 വരെ സമയം നീട്ടി നല്‍കും. ഇനിയൊരു അറിയിപ്പുണ്ടാവും വരെ ഇതായിരിക്കും സമയക്രമം.

വായ്പയും മറ്റ് ഇടപാടുകള്‍ക്കും ഈ സമയക്രമം ബാധകമല്ല. കണ്ടെയിന്‍മെന്റ് പോലുള്ള നിയന്ത്രണങ്ങളുള്ള പ്രദേശങ്ങളില്‍ അതിനനുസരിച്ച്‌ സമയത്തില്‍ മാറ്റം വരുത്തും.

Leave a Reply

Your email address will not be published. Required fields are marked *

Next Post

'ഹാരിസ് മരിച്ചത് ഓക്സിജന്‍ ലഭിക്കാതെ' : ജമീലയുടെ വെന്റിലേറ്റര്‍ പ്രവര്‍ത്തിച്ചില്ലെന്ന് ശരിവച്ചു ഡോ.നജ്മ

കൊച്ചി: എറണാകുളം മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിഞ്ഞ സികെ ഹാരിസിന്റെ മരണം ആരോഗ്യമേഖലയെ പിടിച്ചുലയ്ക്കുന്നു. നഴ്സിംഗ് ഓഫീസറുടെ വോയിസ് ക്ലിപ്പില്‍ പറയുന്നത് ശരിവെച്ച്‌ ജൂനിയര്‍ ഡോക്ടര്‍ നജ്മ സലിം രംഗത്തെത്തിയതോടെ ആശുപത്രി അധികൃതര്‍ പ്രതിരോധത്തിലായി. വെന്റിലേറ്റര്‍ ട്യൂബ് മാറിക്കിടന്നതിനാല്‍ ഓക്സിജന്‍ ലഭിക്കാതെ ഹാരിസ് മരിച്ചതെന്ന് നഴ്സിംഗ് ഓഫീസറുടെ വെളിപ്പെടുത്തലിനെ അനുകൂലിച്ചാണ് ഡോക്ടര്‍ നജ്മ രംഗത്തെത്തിയത്. ആര്‍ട്സ് മരിക്കുന്ന സമയത്ത് താന്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നില്ലെങ്കിലും, ഇതു പോലെ മറ്റ് […]

You May Like

Subscribe US Now