കോടതിയുടെ അനുമതിയോടെ ബിനീഷിനെ കാണാനെത്തിയ അഭിഭാഷകരെ ഇ.ഡി തടഞ്ഞു

author

ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്ബത്തിക ഇടപാടില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കാണാന്‍ അഭിഭാഷകരെ എന്‍ഫോഴ്സ്മെന്റ് അനുവദിച്ചില്ല. ബംഗലൂരു സെഷന്‍സ് കോടതിയുടെ അനുമതി പ്രകാരം അഭിഷകരെത്തിയപ്പോഴാണ് ഇ.ഡി ഇവരെ തട‍ഞ്ഞത്. കോവിഡ് പരിശോധന നടത്തിയാല്‍ മാത്രമെ കാണാന്‍ അനുവദിക്കൂ എന്നാണ് ഇ.ഡിയുടെ നിലപാട്. ബിനീഷിനെ കാണാന്‍ അനുമതി ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകര്‍ അറിയിച്ചു.

ബിനീഷിനെതിരെ ഗുരുതരമായ കാര്യങ്ങളാണ് ഇ.ഡി ഇന്നലെ കോടതിയെ അറിയിച്ചത്. ഏഴ് വര്‍ഷത്തിനിടെ ബിനീഷ് അനൂപിന് നല്‍കിയത് അഞ്ച് കോടി 17 ലക്ഷം രൂപയാണ്. ഇത് ലഹരിക്കടത്തിലൂടെ സമ്ബാദിച്ചതാണെന്നും ഇ.ഡി കോടതിയെ അറിയിച്ചു. ബിനീഷിന് നിക്ഷേപമുള്ള കമ്ബനികളെ കുറിച്ച്‌ അന്വേഷണം നടത്തണമെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബംഗളൂരു സെഷന്‍സ് കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ അറിയിച്ചു. ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടെന്നും ജാമ്യം അനുവദിക്കണമെന്നുമുള്ള ബിനീഷിന്റെ അപേക്ഷ കോടതി തള്ളി. ബിനീഷിനെ അഞ്ച് ദിവസത്തേക്കാണ് ഇ.ഡിയുടെ കസ്റ്റഡിയില്‍ വിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മന്‍മോഹന്‍സിങ്ങാണ്‌ ഡല്‍ഹിയിലുള്ളതെന്ന് കരുതി പിത്തലാട്ടം കാണിക്കാന്‍ പിണറായി വിജയന്‍ ശ്രമിക്കരുത്‌; മോദി സര്‍ക്കാരിന് മുന്നില്‍ വിലപ്പോവില്ലെന്ന് സുരേന്ദ്രന്‍

കോട്ടയം: മന്‍മോഹന്‍സിങ്ങാണ്‌ ഡല്‍ഹിയിലുള്ളതെന്ന് കരുതി പിത്തലാട്ടം കാണിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വിരട്ടലും ഭീഷണിയും ഫെഡറല്‍ തത്വങ്ങളുടെ പേര് പറഞ്ഞുള്ള ആക്ഷേപങ്ങളും മോദി സര്‍ക്കാരിന് മുന്നില്‍ വിലപ്പോവില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ശരിയായ ദിശയിലാണ് അന്വേഷണം നടക്കുന്നതെന്ന് പറഞ്ഞ പിണറായി വിജയന്‍ സത്യത്തോട് അടുക്കുമ്ബോള്‍ പരിഭ്രാന്തനായി സമനില തെറ്റി അന്വേഷണ ഏജന്‍സികള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. അന്വേഷണ ഏജന്‍സികള്‍ക്ക് നേരെ ഭീഷണിമുഴക്കുകയാണിപ്പോള്‍. ലൈഫ്മിഷനില്‍ ഒന്നും മറച്ചുവെക്കാനില്ലെന്നാണ് […]

You May Like

Subscribe US Now