കോട്ടയം മണര്‍കാട് പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറാന്‍ കോടതി ഉത്തരവ്

author

കോട്ടയം: യാക്കോബായ വിഭാഗത്തിന്റെ കൈവശമുള്ള മണര്‍കാട് സെന്റ് മേരീസ് പള്ളി ഏറ്റെടുക്കാന്‍ കോടതി ഉത്തരവിട്ടു. ജില്ലാ ഭരണകൂടം പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് നല്‍കണമെന്നാണ് കോട്ടയം സബ് കോടതിയുടെ ഉത്തരവ്. പൊതുസഭ വിളിച്ചുകൂട്ടി പുതിയ ഭരണസമിതി രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. യാക്കോബായ വിഭാഗത്തിന് വളരെ പ്രധാനപ്പെട്ട പള്ളിയാണ് മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍.

യാക്കോബായ സഭയുടെ കൈവശമുള്ള പള്ളികളെല്ലാം 1934ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്നും ഇതിനുള്ള അവകാശം ഓര്‍ത്തഡോക്സ് സഭയ്ക്കുമാണെന്ന സുപ്രിംകോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച്‌ പള്ളികള്‍ ഏറ്റെടുക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി ഓര്‍ത്തഡോക്സ് സഭയും വ്യക്തമാക്കിയപ്പോള്‍ കോടതി ഉത്തരവിനെതിരേ അപ്പീല്‍ പോവുമെന്നായിരുന്നു യാക്കോബായ സഭയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

Picking Effective Programs For is essay bot legal

Time is often a important useful resource these days. If Want a singular essay writer? Try essaybot is designed to help you publish glorious you’ve acquired challenge producing a starting, that’s in the event you’re dwelling a lot too extended on tips on how to get the first paragraph suitable, […]

You May Like

Subscribe US Now