കോണ്‍ഗ്രസിന്‍റെ അടിയന്തരാവസ്ഥയെ ചെറുത്തത് പോലെ ഇപ്പോഴത്തെ നീക്കവും ചെറുക്കും : സീതാറാം യെച്ചൂരി

author

ന്യൂ ഡല്‍ഹി : ഡല്‍ഹി കലാപ ഗൂഢാലോചനയില്‍ താനും പങ്കാളിയെന്ന ഡല്‍ഹി പോലീസിന്‍റെ കുറ്റപത്രത്തിനെതിരെ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസിന്‍റെ അടിയന്തരാവസ്ഥയെ ചെറുത്തത് പോലെ ഇപ്പോഴത്തെ നീക്കവും ചെറുക്കും. ഡല്‍ഹി പോലീസിനെ ഉപയോഗിച്ച്‌ സാധാരണ പൗരന്മാരെ കേന്ദ്രസര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നും യെച്ചൂരി പറഞ്ഞു.

അതേസമയം കുറ്റപത്രത്തിനെതിരെ കോണ്‍ഗ്രസും രംഗത്തെത്തി. സീതാറാം യെച്ചൂരിയെപ്പോലുള്ള നേതാക്കളുടെ പേരുകള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തുന്നതിന് പിന്നില്‍ ദുരുദ്ദേശമുണ്ട്. പ്രതിപക്ഷത്തെ ഭയപ്പെടുത്താനുള്ള നീക്കമാണിതെന്നും, ചെറുക്കുമെന്നും കോണ്‍ഗ്രസ് ലോക്സഭാകക്ഷി നേതാവ് അധിര്‍രഞ്ജന്‍ ചൗധരി പ്രതികരിച്ചു.

കലാപ കേസില്‍ യെച്ചൂരി ഉള്‍പ്പടെ 9 പ്രമുഖര്‍ക്കെതിരെയാണ് ദില്ലി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. അറസ്റ്റിലായ മൂന്ന് വിദ്യാര്‍ത്ഥികളുടെ മൊഴിയനുസരിച്ച്‌ യെച്ചൂരിയും മറ്റുള്ളവരും കലാപത്തിന്‍റെ ഗൂഢാലോചനയില്‍ പങ്കാളിയാണെന്നാണ് അനുബന്ധ കുറ്റപത്രത്തില്‍ പറയുന്നത്. സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ് , സാമ്ബത്തിക വിദഗ്ധ ജയതി ഘോഷ് എന്നിവരേയും അനുബന്ധ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബഹിരാകാശം കീഴടക്കാമെന്ന ചൈനയുടെ മോഹത്തിന് വന്‍ തിരിച്ചടി : ഉപഗ്രഹവിക്ഷേപണം വന്‍ പരാജയം

ബീജിംഗ്: ബഹിരാകാശം കീഴടക്കാമെന്ന ചൈനയുടെ മോഹത്തിന് വന്‍ തിരിച്ചടി , ഉപഗ്രഹവിക്ഷേപണം വന്‍ പരാജയം . ഒപ്റ്റിക്കല്‍ റിമോട്ട് സെന്‍സിംഗ് ഉപ്രഗ്രഹമായ ജിലിന്‍-1 ഗാവോഫെന്‍ 02 സിയാണ് പരാജയപ്പെട്ടത്. ചൈന ഏറെ പ്രതീക്ഷയോടെ വിക്ഷേപിച്ച ഈ ഉപഗ്രഹം ഭ്രമണപഥത്തില്‍ പ്രവേശിക്കുന്നതില്‍ പരാജയപ്പെടുകയായിരുന്നു എന്നാണ് ഔദ്യാേഗിക വിശദീകരണം. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.02നായിരുന്നു ജിയുക്വാന്‍ സാറ്റലൈറ്റ് വിക്ഷേപണകേന്ദ്രത്തില്‍ നിന്ന് ജിലിന്‍-1 ഗാവോഫെന്‍ 02 സിയുമായി കാരിയര്‍ റോക്കറ്റ് കുതിച്ചുയര്‍ന്നത്. തുടര്‍ന്നാണ് വിക്ഷേപണം […]

Subscribe US Now