കോതമംഗലം പള്ളിക്ക് മുമ്ബില്‍ നിരാഹാര സമരവുമായി യാക്കോബായ വിഭാഗം

author

കൊച്ചി: കോതമംഗലം ചെറിയ പള്ളിക്ക് മുമ്ബില്‍ യാക്കോബായ വിഭാഗം നിരാഹാര സമരം തുടങ്ങി. ജില്ലാ ഭരണകൂടം പള്ളി ഏറ്റെടുക്കാനുള്ള സാധ്യത മുന്‍നിറുത്തിയാണ് പ്രതിഷേധം. അതേസമയം, കോതമംഗലം മാര്‍ തോമ ചെറിയ പള്ളി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. പള്ളി ഏറ്റെടുക്കുന്നതില്‍ കാലതാമസം വരുത്തിയതിന് ജില്ലാ ഭരണകൂടത്തെ ഇന്നലെ ഹൈക്കോടതി അതിരൂക്ഷമായാണ് വിമര്‍ശിച്ചത്. എന്നാല്‍ നടപടികളെ വിശ്വാസികളുടെ പിന്തുണയോടെ ശക്തമായി പ്രതിരോധിക്കുമെന്ന് യാക്കോബായ സഭാ നേതൃത്വം വ്യക്തമാക്കി.

പള്ളി ഓര്‍ത്തഡോക്സ് വിഭാഗത്തിന് വിട്ടു കൊടുക്കില്ലെന്ന് വികാരി ഫാ ജോസ് പരുത്തുവയലില്‍ പറഞ്ഞു. പള്ളി ഏറ്റെടുക്കാന്‍ ശ്രമിച്ചാല്‍ വിശ്വാസികള്‍ തടയും. കേന്ദ്രസേനയെ ഇറക്കി ബലപ്രയോഗത്തിനാണ് ശ്രമം നടക്കുന്നത്. സമാധാന ചര്‍ച്ച നടക്കുമ്ബോഴും പള്ളി പിടിക്കാനാണ് ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ശ്രമമെന്നും ഫാ. ജോസ് പരുത്തുവയലില്‍ കൂട്ടിച്ചര്‍ത്തു. മതമൈത്രി സംരക്ഷണ സമിതി നാളെ കോതമംഗലം ടൗണില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്

ജില്ലാ ഭരണകുടം ഇന്ന് തന്നെ പള്ളി ഏറ്റെടുത്തേക്കുമെന്ന സൂചനയെ തുടര്‍ന്ന്‍ കോതമംഗലം ചെറിയ പള്ളിയില്‍ ഇന്നലെ രാത്രി മുതല്‍ യാക്കോബായ സഭാ വിശ്വാസികള്‍ തുടരുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പെരുമ്പാവൂരില്‍ ഗുണ്ടാ ആക്രമണം ഒരാള്‍ക്ക് വെടിയേറ്റു

കൊച്ചി : പെരുമ്പാവൂരില്‍ വടിവാള്‍ ആക്രമണവും വെടിവയ്പ്പും ഇന്നുവെളുപ്പിന് ഒന്നരയോടെ പെരുമ്പാവൂര് മാവില്‍ ചുവട് ജംഗ്ഷനിലാണ് നാടിനെ നടുക്കിയ വെടിവയ്പ്പുണ്ടായത്. ആഡംബര കാറിലെത്തിയ 7 പേര്‍ അടങ്ങുന്ന സംഘം പെരുമ്പാവൂര്‍ സ്വദേശിയായ ആദില്‍ എന്ന യുവാവിനാണ് വെടിയേറ്റത്. വ്യക്തിവൈരാഗ്യമാണ് കൊലപാത്രകശ്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.പ്രതികളുടേതെന്ന് തോന്നിക്കുന്ന നമ്പര്‍ പ്ലേറ്റില്ലാത്ത ഒരു കാര്‍ കണ്ടെടുത്തിട്ടുണ്ട്. ആക്രമണത്തിനുശേഷം രക്ഷപ്പെട്ട പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു. റിയാസ്, സഹീര്‍, നിതിന്‍ എന്നിവരും കണ്ടാല്‍ തിരിച്ചറിയുന്ന മറ്റ് […]

You May Like

Subscribe US Now