കോതമംഗലം പള്ളിത്തര്‍ക്കം; കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ നിലപാടറിയിക്കും

author

കൊ​​​ച്ചി: കോതമംഗലം പള്ളി ഏറ്റെടുക്കുവാന്‍ കേന്ദ്ര സേനയെ നിയോഗിക്കുന്നത് സംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ നിലപാടറിയിക്കും. ഇതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി കേന്ദ്രത്തോട് നിലപാട് തേടിയിരുന്നു. കൂടാതെ പള്ളിത്തര്‍ക്ക വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും ഇന്ന് കോടതിയില്‍ നിലപാട് വ്യക്തമാക്കും.

വി​​​ധി ന​​​ട​​​പ്പാ​​​ക്കാ​​​തെ സ​​​ര്‍​ക്കാ​​​ര്‍ പ​​​ക്ഷ​​​പാ​​​തം കാ​​​ട്ടു​​​ക​​​യാ​​​ണെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ വി​​​മ​​​ര്‍​ശ​​​നം. ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വു​​​ണ്ടാ​​​യി​​​ട്ടും പ​​​ള്ളി ഏ​​​റ്റെ​​​ടു​​​ത്തു കൈ​​​മാ​​​റി​​​യി​​​ല്ലെ​​​ന്നാ​​​രോ​​​പി​​​ച്ച്‌ ഓ​​​ര്‍​ത്ത​​​ഡോ​​​ക്‌​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​നു വേ​​​ണ്ടി തോ​​​മ​​​സ് പോ​​​ള്‍ റ​​​മ്ബാ​​​ന്‍ ന​​​ല്‍​കി​​​യ കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ഇ​​​ക്കാ​​ര്യം പ​​​റ​​​ഞ്ഞ​​​ത്. വി​​​ധി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന് കേ​​​ന്ദ്രസേ​​​ന​​​യു​​​ടെ സ​​​ഹാ​​​യം തേ​​​ടു​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ കേ​​​ന്ദ്രസ​​​ര്‍​ക്കാ​​​രി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നോ​​​ട് ഹൈ​​​ക്കോ​​​ട​​​തി നി​​​ല​​​പാ​​​ടു തേ​​​ടി. ഇ​​​ന്നു മ​​​റു​​​പ​​​ടി ന​​​ല്‍​കാ​​​മെ​​​ന്ന് അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ അ​​​റി​​​യി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്നു ഹ​​​ര്‍​ജി ഇ​​​ന്നു പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി. ശ​​​ബ​​​രി​​​മ​​​ല തീ​​​ര്‍​ഥാ​​​ട​​​ന​​​വും ത​​​ദ്ദേ​​​ശഭ​​​ര​​​ണ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പും അ​​​ടു​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ മ​​​തി​​​യാ​​​യ പോ​​​ലീ​​​സി​​​നെ വി​​​ന്യ​​​സി​​​ക്കാ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്ന് സ​​​ര്‍​ക്കാ​​​രി​​​നുവേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ സ്റ്റേ​​​റ്റ് അ​​​റ്റോ​​​ര്‍​ണി അ​​​റി​​​യി​​​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

എം.സി.കമറുദീന്‍ എം.എല്‍.എ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ എം.സി.കമറുദീന്‍ എം.എല്‍.എ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തെളിവുകള്‍ ശേഖരിക്കാനുണ്ടെന്ന അന്വേഷണ സംഘത്തിന്‍റെ വാദം അംഗീകരിച്ച്‌ ഹോസ്ദുര്‍ഗ് കോടതി തിങ്കളാഴ്ചയാണ് കമറുദ്ദീനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ഇന്നും നാളെയും അന്വേഷണ സംഘം കമറുദ്ദീനെ ചോദ്യം ചെയ്യും. ഫാഷന്‍ ഗോള്‍ഡ് ചെയര്‍മാനായ എം.സി കമറുദീന്‍ എം.എല്‍.എയെ ഇന്ന് പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. സ്ഥാപനങ്ങളുടെ ആസ്ഥികള്‍ സംബന്ധിച്ചാവും ചോദ്യം ചെയ്യല്‍. […]

You May Like

Subscribe US Now