കോയമ്ബത്തൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 4.82 കോടി രൂപയുടെ സ്വര്‍ണമുള്‍പ്പെടെ പിടികൂടി

author

ചെന്നൈ : കോയമ്ബത്തൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 4.82 കോടി രൂപയുടെ സ്വര്‍ണമടക്കമുള്ള വസ്തുക്കള്‍ പിടികൂടി. സ്വര്‍ണത്തിനു പുറമെ മൊബൈല്‍ ഫോണുകള്‍, ഡ്രോണുകള്‍, സിഗരറ്റുകള്‍ തുടങ്ങിയവയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി ആര്‍ ഐ) പിടികൂടിയത്. എയര്‍ അറേബ്യ ജി9- 413 ഷാര്‍ജ – കോയമ്ബത്തൂര്‍ വിമാനത്തിലെത്തിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള 15 യാത്രക്കാരില്‍ നിന്നാണ് ഇവ കണ്ടെടുത്തത്. ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

യാത്രക്കാരുടെ അടിവസ്ത്രത്തിലുംശരീരത്തിലും ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച കുഴമ്ബ് രൂപത്തിലുള്ള ആറ് കിലോ സ്വര്‍ണവും ഒരു കിലോ തൂക്കം വരുന്ന സ്വര്‍ണ മാലയും 3.26 കോടി രൂപ വിലമതിക്കുന്നതാണ്.

ഇതിന് പുറമെ 1.03 കോടി രൂപ വിലമതിക്കുന്ന 6,00,00 വിദേശ നിര്‍മിതസിഗററ്റുകളും ഐ ഫോണുകള്‍, ഡ്രോണുകള്‍,എന്നിവയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. ഫോണുകള്‍ക്കും ഡ്രോണുകള്‍ക്കും 53 ലക്ഷം രൂപ വിലമതിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ് വ്യാപനം; ഡല്‍ഹിയില്‍ പൊതുസ്ഥലത്ത് പുകയില ഉപയോഗിക്കുന്നവര്‍ക്ക് 2000 രൂപ പിഴ

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ പൊതുസ്ഥലത്ത് പുകയില ഉപയോഗിക്കുന്നവര്‍ക്കും തുപ്പുന്നവര്‍ക്കും രണ്ടായിരം രൂപ പിഴ. പൊതു സ്ഥലങ്ങളിലെ പുകയില ഉപയോഗം, പൊതുസ്ഥലത്ത് തുപ്പുക, ക്വാറന്റീന്‍ ലംഘനം, മുഖാവരണം ധരിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക എന്നിവയ്ക്ക് 2,000 രൂപ പിഴ ഈടാക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നു. അതേസമയം, ഡല്‍ഹിയില്‍ തിരക്കുള്ള വ്യാപാരകേന്ദ്രങ്ങള്‍ അടയ്ക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി. മാര്‍ക്കറ്റുകള്‍ അടയ്ക്കാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യാപാരികളുടെ […]

You May Like

Subscribe US Now