കോവിഡിലും തിളങ്ങി ചെറുകിട സംരംഭകര്‍; വ​ന്‍​കി​ട പ്ര​തീ​ക്ഷ…

author

തൃ​ശൂ​ര്‍: കോ​വി​ഡ് മ​ഹാ​മാ​രി​ക്കി​ട​യി​ലും 2020-21 സാ​മ്ബ​ത്തി​ക വ​ര്‍​ഷം സൂ​ക്ഷ്മ, ചെ​റു​കി​ട, ഇ​ട​ത്ത​രം വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ജി​ല്ല​യി​ല്‍ തു​ട​ങ്ങി​യ​ത്​ 503 സം​രം​ഭ​ങ്ങ​ള്‍. ആ​ഗ​സ്​​റ്റ്​ 31 വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. ഇ​തി​​ലൂ​ടെ 1,368 പേ​ര്‍​ക്ക്​ തൊ​ഴി​ല്‍ ല​ഭി​ച്ചു. 34.61 കോ​ടി രൂ​പ​യു​ടെ മൂ​ല​ധ​ന നി​ക്ഷേ​പം ജി​ല്ല​യി​ലു​ണ്ടാ​യി. 18,435 സം​രം​ഭ​ങ്ങ​ള്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത് പ്ര​വ​ര്‍​ത്തി​ക്കു​ണ്ട്.

ലൈ​സ​ന്‍​സും അ​നു​മ​തി​യും ല​ഭി​ക്കാ​ന്‍ അ​നാ​വ​ശ്യ കാ​ല​താ​മ​സം നേ​രി​ടു​ന്ന​തും, അ​നു​മ​തി​ക​ള്‍ ല​ഭി​ക്കാ​തെ പോ​കു​ന്ന​തു​മാ​ണ് സം​രം​ഭ​ക​ര്‍ മു​ന്നോ​ട്ട് വ​രാ​ത്ത​തി​ന് മു​ഖ്യ​കാ​ര​ണം. എ​ന്നാ​ല്‍, 2019 ഡി​സം​ബ​റി​ലെ സൂ​ക്ഷ്മ, ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ള്‍ സു​ഗ​മ​മാ​ക്ക​ല്‍ ആ​ക്‌ട് അ​നു​സ​രി​ച്ച്‌​ ലൈ​സ​ന്‍​സു​ക​ള്‍ മു​ന്‍​കൂ​റാ​യി വാ​ങ്ങാ​തെ പു​തി​യ സം​രം​ഭ​ങ്ങ​ള്‍ വ​ള​രെ വേ​ഗം തു​ട​ങ്ങാം.

നി​ല​വി​ല്‍ ആ​ശു​പ​ത്രി​ക​ള്‍, മെ​ഡി​ക്ക​ല്‍ ലാ​ബു​ക​ള്‍ പോ​ലു​ള​ള സം​രം​ഭ​ങ്ങ​ള്‍ ഒ​ഴി​കെ മ​റ്റൊ​ന്നി​നും ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​റു​ടെ അ​നു​മ​തി ആ​വ​ശ്യ​മി​ല്ല. 300 ച​തു​ര​ശ്ര മീ​റ്റ​ര്‍ മു​ത​ല്‍ 1,000 ച​തു​ര​ശ്ര മീ​റ്റ​ര്‍ വ​രെ വി​സ്തീ​ര്‍​ണ്ണം വ​രു​ന്ന​തും, 15 മീ​റ്റ​ര്‍ ഉ​യ​രം അ​ധി​ക​രി​ക്കാ​ത്ത​തു​മാ​യ കെ​ട്ടി​ട​ങ്ങ​ള്‍​ക്ക്​ ഫ​യ​ര്‍ ആ​ന്‍​ഡ്​​ റെ​സ്ക്യൂ വ​കു​പ്പി​െന്‍റ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്ത​ല്‍ സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 300 ച​തു​ര​ശ്ര മീ​റ്റ​റി​ല്‍ താ​ഴെ​യു​ള്ള അ​പ​ക​ട​ക​ര​മാ​യ ഗ​ണ​ത്തി​ല്‍​പ്പെ​ടാ​ത്ത കെ​ട്ടി​ട​ങ്ങ​ള്‍​ക്ക്​ ഫ​യ​ര്‍ ആ​ന്‍​ഡ്​ റെ​സ്ക്യൂ വ​കു​പ്പി​െന്‍റ അ​നു​മ​തി ആ​വ​ശ്യ​മി​ല്ല.

കൂ​ടാ​തെ ഭൂ​വി​സ്തൃ​തി ഒ​രു​ഹെ​ക്ട​റി​ല്‍ കൂ​ടാ​ത്ത വ്യ​വ​സാ​യ​കെ​ട്ടി​ട​ത്തി​െന്‍റ വി​സ്‌​തീ​ര്‍​ണ്ണം 1500 ച​തു​ര​​ശ്ര മീ​റ്റ​റി​ല്‍ താ​ഴെ​യു​മാ​ണെ​ങ്കി​ല്‍ ന​ഗ​രാ​സൂ​ത്ര​ണ​കാ​ര്യാ​ല​യ​ത്തി​ല്‍​നി​ന്നു​ള്ള അ​നു​മ​തി വേ​ണ്ട.

ഓ​ണ്‍​ലൈ​നി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാം

വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ നി​ന്നും ല​ഭി​ക്കേ​ണ്ട ലൈ​സ​ന്‍​സു​ക​ള്‍, അ​നു​മ​തി​ക​ള്‍ എ​ന്നി​വ​ക്കാ​യു​ള്ള ഏ​ക​ജാ​ല​ക സം​വി​ധാ​ന​മാ​ണ്​ കെ-​സ്വി​ഫ്റ്റ് ഓ​ണ്‍​ലൈ​ന്‍ പോ​ര്‍​ട്ട​ല്‍ . 15 കോ​ടി വ​രെ മു​ത​ല്‍ മു​ട​ക്ക് വ​രു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക്​ ജി​ല്ല വ്യ​വ​സാ​യ കേ​ന്ദ്രം മു​ഖേ​ന ജി​ല്ല സിം​ഗി​ള്‍ വി​ന്‍​ഡോ ക്ലി​യ​റ​ന്‍​സ്​ ബോ​ര്‍​ഡി​ലും, അ​തി​നു മു​ക​ളി​ല്‍ മു​ത​ല്‍മു​ട​ക്ക് വ​രു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക്​ കെ.​എ​സ്.​ഐ.​ഡി.​സി മു​ഖേ​ന സം​സ്ഥാ​ന സിം​ഗി​ള്‍ വി​ന്‍​ഡോ ക്ലി​യ​റ​ന്‍​സ്​ ബോ​ര്‍​ഡി​ലും അ​പേ​ക്ഷി​ക്കാം. സം​രം​ഭം തു​ട​ങ്ങാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന വ്യ​ക്തി​ക്ക് ഉ​ദ്യം ര​ജി​സ്ട്രേ​ഷ​ന്‍ പോ​ര്‍​ട്ട​ലി​ല്‍ ഓ​ണ്‍​ലൈ​നാ​യി ആ​ധാ​ര്‍ ന​മ്ബ​ര്‍ ഉ​പ​യോ​ഗി​ച്ച്‌ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം. (www.udyamregistraion.gov.in). ഉ​ദ്യം ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യാ​ല്‍ ഉ​ട​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *

Next Post

താടി വെച്ച്‌ ജോര്‍ജുകുട്ടി; മാറ്റമൊന്നുമില്ലാതെ റാണിയും മക്കളും, ദൃശ്യം 2ന്റെ ലൊക്കേഷന്‍ സ്റ്റില്‍ പങ്കുവെച്ച്‌ മോഹന്‍ലാല്‍

ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ഹിറ്റ് ദൃശ്യത്തിന്റെ രണ്ടാം ഭാഗം ദൃശ്യം 2ന്‍്റെ ലൊക്കേഷന്‍ സ്റ്റില്‍ പങ്കുവെച്ച്‌ മോഹന്‍ലാല്‍. ദൃശ്യം ഒന്നാംഭാഗത്തിലെ ടീം തന്നെയാണ് രണ്ടാം ഭാഗത്തിലും. മോഹന്‍ലാല്‍, മീന എന്നിവരുടെ മക്കളായി അഭിനയിച്ച അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍ എന്നിവരെക്കൂടി ഈ സ്റ്റില്‍ പരിചയപ്പെടുത്തുന്നു. ജോര്‍ജ് കുട്ടി, റാണി, അഞ്ചു, അനുമോള്‍ എന്നിങ്ങനെയാണ് ഇവരുടെ കഥാപാത്രങ്ങള്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം തുടക്കത്തില്‍ […]

Subscribe US Now