കോവിഡ് : ആംബുലന്‍സ് നിരക്ക് ഏകീകരിക്കണമെന്ന്​​ സുപ്രീംകോടതി

author

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കാ​യു​ള്ള ആം​ബു​ല​ന്‍​സ് സ​ര്‍​വീ​സു​ക​ളു​ടെ നി​ര​ക്ക് ഏ​കീ​ക​രി​ക്ക​ണ​മെ​ന്നു സു​പ്രീംകോ​ട​തി.ആംബുലന്‍സ്​ സേവനത്തിന്​ അമിത ഫീസ്​ ഈടാക്കുന്നുവെന്ന വ്യാപക പരാതിയെ തുടര്‍ന്നാണ്​ നിര്‍ദേശം.

രോഗികളില്‍നിന്ന്​ അമിത ഫീസ്​ ഈടാക്കുന്നതില്‍ സുപ്രീംകോടതി അതൃപ്​തി പ്രകടിപ്പിച്ചു. ഇ​ക്കാ​ര്യ​ത്തി​ല്‍ കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ജി​ല്ല​ക​ള്‍ തോ​റും ആ​വ​ശ്യ​ത്തി​നു ആം​ബു​ല​ന്‍​സ് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ജ​സ്റ്റീ​സ് അ​ശോ​ക് ഭൂ​ഷ​ണ്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് നി​ര്‍​ദേ​ശിച്ചു. കോ​വി​ഡ് രോ​ഗി​ക​ളെ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​ക്കു​ന്ന​തി​നും തി​രി​കെ കൊ​ണ്ടു​പോ​കു​ന്ന​തി​നും മ​തി​യാ​യ രീ​തി​യി​ല്‍ ആം​ബു​ല​ന്‍​സ് ഇ​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി​യാ​ണ് സുപ്രീംകോ​ട​തി പ​രി​ഗ​ണി​ച്ച​ത്.

നേരത്തേ, കോവിഡ്​ പരിശോധനക്ക്​ അമിത തുക ഈടാക്കുന്നതിനെതി​രെ സുപ്രീംകോടതി ഇടപ്പെട്ടിരുന്നു. തുടര്‍ന്ന്​ കോവിഡ്​ പരിശോധനയുടെ ഫീസ്​ ഏകീകരിക്കണമെന്ന്​ സുപ്രീംകോടതി ആവശ്യപ്പെടുകയും ചെയ്​തു. കൂടാതെ സ്വകാര്യ ആശുപത്രികള്‍ കോവിഡ്​ ചികിത്സക്ക്​ ഈടാക്കുന്ന അമിത ഫീസിനും സുപ്രീംകോടതി കടിഞ്ഞാണിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

അമേരിക്കന്‍ കാട്ടു തീ: മ​ര​ണം 15 ആ​യി; അ​ഞ്ച് ല​ക്ഷ​ത്തോ​ളം ആ​ളു​ക​ളെ​ വീ​ടൊ​ഴി​പ്പി​ച്ച്‌ മാ​റ്റി

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ലെ വെ​സ്റ്റ് കോ​സ്റ്റി​ല്‍ പ​ട​ര്‍​ന്ന കാ​ട്ടു​തീ​യി​ല്‍ ഇ​തു​വ​രെ 15 പേ​ര്‍ മരിച്ചു. സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് അ​ഞ്ച് ല​ക്ഷ​ത്തോ​ളം ആ​ളു​ക​ളെ​യാ​ണ് വീ​ടൊ​ഴി​പ്പി​ച്ച്‌ മാ​റ്റി​യ​ത്. വ​ട​ക്ക​ന്‍ കാ​ലി​ഫോ​ണി​യ​യി​ല്‍ മാ​ത്രം ഇ​തു​വ​രെ 10 മ​ര​ണ​മാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ ഏ​ഴു​പേ​രു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്താ​നാ​യ​ത്. ഒ​റി​ഗ​ണ്‍, വാ​ഷി​ങ്ട​ണ്‍ സം​സ്ഥാ​ന​ങ്ങ​ളി​ലും അ​ഞ്ചോ​ളം മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഉ​യ​ര്‍​ന്ന താ​പ​നി​ല​യും വീ​ശി​യ​ടി​ക്കു​ന്ന കാ​റ്റും തീ ​കൂ​ടു​ത​ല്‍ പ​ട​രാ​ന്‍ കാ​ര​ണ​മാ​കു​ന്നു​ണ്ട്. തീ​യ​ണ​യ്ക്കാ​നും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നു​ള്ള ശ്ര​മ​ങ്ങ​ളെ​യും ഇ​ത് ബാ​ധി​ച്ചി​ട്ടു​ണ്ട്. 12 സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി […]

You May Like

Subscribe US Now