“കോവിഡ് ആശങ്കയില്‍ ഉത്സവകാലം”; രാജ്യത്ത് ഇനിയുള്ള മാസങ്ങള്‍ നിര്‍ണായകമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

author

ഇനി വരാനിരിക്കുന്ന മൂന്ന് മാസങ്ങള്‍ രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിന്‍റെ ഗതി നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. അതുകൊണ്ടുതന്നെ ജനങ്ങളെല്ലാവരും കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിക്കുകയും പ്രതിരോധ സംവിധാനങ്ങള്‍ പിന്തുടരുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ഉത്സവകാലങ്ങളും ശൈത്യകാലവും ഒരുമിച്ചു വരുന്നതിനാല്‍ വൈറസിന്‍റെ വ്യാപനത്തെ തടയുന്നതില്‍ ഓരോരുത്തരും ജാഗരൂകരാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ രാജ്യത്തെ രോഗികളുടെ എണ്ണം ഏഴു ലക്ഷത്തില്‍ താഴെ മാത്രമാണ്. രോഗികളുടെ എണ്ണം ഇരട്ടിക്കുന്നത് 97.2 ദിവസങ്ങള്‍ക്കിടയിലായി ഉയര്‍ന്നിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറയുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ കോവിഡ് പ്രതിരോധത്തില്‍ മികച്ച പുരോഗതി നേടാനായി. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 95000 ല്‍ നിന്ന് 55000 ലേക്ക് എത്തി. രോഗമുക്തി നിരക്ക് 90 ശതമാനമായി. കോവിഡ് മരണനിരക്ക് 1.51 ല്‍ നിന്ന് 1 ശതമാനമായി കുറഞ്ഞു- ഒരു പ്രസ്താവനയില്‍ മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

"മരണത്തോടുള്ള പീഡനത്തിന് വധശിക്ഷ അല്ലാതെയുള്ള പീഡനത്തിന് വധശിക്ഷ ഇല്ല"; പീഡനക്കേസുകളില്‍ നി​യ​മഭേ​ദ​ഗ​തി വരുത്താന്‍ ഒരുങ്ങി കര്‍ണാടക ഹൈക്കോടതി

കൊലപാതകത്തേക്കാള്‍ വലിയ ക്രൂരതയാണ് കൂട്ടബലാത്സംഗമെന്നും ബലാത്സംഗക്കേസുകളിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കാന്‍ ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്നും കര്‍ണാടക ഹൈക്കോടതി. കര്‍ണാടകയില്‍ നിയമ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഏഴ് പ്രതികള്‍ക്ക് വിചാരണ കോടതി നല്‍കിയ ജീവപര്യന്തം തടവ് ശരിവച്ച്‌ വിധി പ്രസ്താവിക്കുകയായിരുന്നു കോടതി. വിചാരണക്കോടതി 2013 സെപ്റ്റംബറിലും 2017 ലും പുറപ്പെടുവിച്ച വിധിയാണ് ജസ്റ്റിസ് ബി വീരപ്പ, ജസ്റ്റിസ് കെ നടരാജന്‍ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചത്. […]

You May Like

Subscribe US Now