കോവിഡ് പോരാട്ടത്തില്‍ വീഴ്ച പാടില്ല;കൂ​ടു​ത​ല്‍ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് പ്രധാനമന്ത്രി

author

ന്യൂ​ഡ​ല്‍​ഹി: രാജ്യത്ത് കോവിഡ് കൂടുതല്‍ വ്യാ​പി​ക്കാ​തി​രി​ക്കാ​ന്‍ ഉ​ത്സ​വ​കാ​ല​ത്തു കൂ​ടു​ത​ല്‍ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി . ലോ​ക്ഡൗ​ണ്‍ നി​ല​വി​ലി​ല്ലെ​ങ്കി​ലും കോ​വി​ഡ് വി​ട്ടു​പോ​യി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം ഓ​ര്‍​മി​പ്പി​ച്ചു . കോ​വി​ഡ് 19നെ​തി​രേ വാ​ക്സി​ന്‍ വ​രു​ന്ന​തു വ​രെ കോവിഡിനെതിരായ പോ​രാ​ട്ടം തുടരണം .

ന​വ​രാ​ത്രി, ദ​സ​റ ഉ​ത്സ​വ​കാ​ല​ത്ത് അ​തീ​വ​ജാ​ഗ്ര​ത വേ​ണ​മെ​ന്ന് ഇ​ന്ന​ലെ വൈ​കു​ന്നേ​രം രാ​ഷ്‌ട്രത്തോ​ടാ​യി ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.12 മി​നി​റ്റാ​യി​രു​ന്നു സ​ന്ദേ​ശം. ക​ഴി​ഞ്ഞ മാ​ര്‍​ച്ച്‌ 24ന് ​ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തു മു​ത​ല്‍ ഏ​ഴാം ത​വ​ണ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി രാ​ഷ്‌ട്രത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത​ത്.

കോ​വി​ഡ് ഭീ​തി മാ​റി​യെ​ന്ന മ​ട്ടി​ല്‍ പ​ല​രും പെ​രു​മാ​റു​ന്നു​ണ്ട്. പ​ല​രും മു​ന്‍​ക​രു​ത​ലു​ക​ളെ​ടു​ക്കു​ന്ന​തു നി​ര്‍​ത്തി. അ​തു ശ​രി​യ​ല്ല. നി​ങ്ങ​ള്‍ അ​ശ്ര​ദ്ധ​മാ​യാ​ല്‍, മാ​സ്ക് ഇ​ല്ലാ​തെ ന​ട​ന്നാ​ല്‍ അ​തു സ്വ​ന്തം കു​ടും​ബ​ത്തെ​യും കു​ട്ടി​ക​ളെ​യും പ്രാ​യ​മാ​യ​വ​രെ​യു​മെ​ല്ലാം അ​പ​ക​ട​ത്തി​ലാ​ക്കു​ക​യാ​ണ്. ഉ​ത്സ​വ​കാ​ല​മാ​യ​തി​നാ​ല്‍ ക​ട​ക​ന്പോ​ള​ങ്ങ​ളി​ല്‍ തി​ര​ക്കു കൂ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.

പു​റ​ത്തി​റ​ങ്ങു​ന്പോ​ള്‍ എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്ക​ണം. മാ​സ്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​രെ വീ​ഡി​യോ​ക​ളി​ല്‍ ക​ണ്ടു. ജാ​ഗ്ര​ത​യി​ല്ലാ​ത്ത​വ​ര്‍ മ​റ്റു​ള്ള​വ​ര്‍ക്കു കൂ​ടി ഭീ​ഷ​ണി​യാ​വു​ക​യാ​ണ്. സ്ഥി​തി മെ​ച്ച​പ്പെ​ട്ടെ​ങ്കി​ലും വൈ​റ​സ് ന​മ്മു​ടെ ഇ​ട​യി​ല്‍ ത​ന്നെ​യു​ണ്ടെ​ന്ന ഓ​ര്‍​മ വേ​ണം. അ​ന്തി​മ​വി​ജ​യം നേ​ടു​ന്ന​തു വ​രെ ജാ​ഗ്ര​ത കൈ​വി​ട​രു​ത്. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലും ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​തി​ല്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മോ​ദി പ​റ​ഞ്ഞു.

സേ​വ പ​ര​മ ധ​ര്‍​മ എ​ന്ന മ​ന്ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​മ്മു​ടെ ഡോ​ക്ട​ര്‍​മാ​ര്‍, ന​ഴ്സു​മാ​ര്‍, ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍ വ​ലി​യ ജ​ന​വി​ഭാ​ഗ​ത്തി​നാ​യി നി​സ്വാര്‍​ഥ സേ​വ​നം ന​ട​ത്തി​യെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

കോ​വി​ഡി​നെ​തി​രാ​യ യു​ദ്ധം 21 ദി​വ​സം കൊ​ണ്ടു ജ​യി​ക്കു​മെ​ന്ന് മോ​ദി അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ലോ​ക​രാ​ജ്യ​ങ്ങ​ളി​ല്‍ അ​മേ​രി​ക്ക ക​ഴി​ഞ്ഞാ​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍ ഉ​ണ്ടാ​യ രാ​ജ്യ​മാ​യി ഇ​ന്ത്യ മാ​റി​യി​രു​ന്നു. വ​ലി​യ സാ​ന്പ​ത്തി​ക ത​ക​ര്‍​ച്ച ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് ജൂ​ണ്‍ മു​ത​ല്‍ പ​ടി​പ​ടി​യാ​യി ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വു​ക​ള്‍ ന​ല്‍​കി വ​രി​ക​യാ​യി​രു​ന്നു.

രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 76 ല​ക്ഷ​ത്തി​ലെ​ത്തു​ക​യും 1.15 ല​ക്ഷ​ത്തി​ലേ​റെ പേ​ര്‍​ക്കു കോ​വി​ഡ് മൂ​ലം ജീ​വ​ന്‍ ന​ഷ്ട​മാ​കു​ക​യും ചെ​യ്തു. എ​ങ്കി​ലും അ​മേ​രി​ക്ക, ബ്ര​സീ​ല്‍ തു​ട​ങ്ങി​യ മ​റ്റു ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ള്‍ മെ​ച്ച​പ്പെ​ട്ട നി​ല​യി​ലാ​ണ് ഇ​ന്ത്യ​യി​ലെ സ്ഥി​തി​യെ​ന്നു മോ​ദി അ​വ​കാ​ശ​പ്പെ​ട്ടു. ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് മു​ക്ത​രാ​കു​ന്ന​വ​രു​ടെ ശ​ത​മാ​നം മെ​ച്ച​പ്പെ​ട്ടു. മ​ര​ണ​നി​ര​ക്കി​ലും കു​റ​വു​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

അനാസ്ഥ ഉണ്ടാകുന്നതായി സൂപ്രണ്ടിനേയും ആര്‍.എം.ഒയെയും അറിയിച്ചു, അവര്‍ പ്രതികരിച്ചില്ല; കളമശേരി മെഡിക്കല്‍ കോളജ് അധികൃതരുടെ വാദം തള്ളി ഡോ. നജ്മ

കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ രോഗികള്‍ മരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളജ് അധികൃതരുടെ വിശദീകരണം തള്ളി ഡോക്ടര്‍ നജ്മ. ഹാരിസും ബൈഹക്കിയും ജമീലയും ചികിത്സയിലുണ്ടായിരുന്ന ദിവസങ്ങളില്‍ താന്‍ ഡ്യൂട്ടിയിലുണ്ടായിരുന്നുവെന്ന് നജ്മ പറഞ്ഞു. അനാസ്ഥകളുണ്ടാകുന്നതായി സൂപ്രണ്ടിനേയും ആര്‍എംഒയെയും അറിയിച്ചെങ്കിലും ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും അവര്‍ പറഞ്ഞു. അതേസമയം പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഡിഎംഇ നിര്‍ദേശം നല്‍കി. ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോ നജ്‌മ ആശുപത്രി അധികൃതരോട് പരാതി […]

You May Like

Subscribe US Now