“കോവിഡ് പ്രതിരോധശേഷി നേടി” ; പ്രഖ്യാപനവുമായി ഡൊണാള്‍ഡ് ട്രംപ്

author

വാഷിങ്ടണ്‍: കൊവിഡ് പ്രതിരോധശേഷി നേടിയെന്ന പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്റെ എതിരാളി ജോ ബൈഡനുമായുള്ള പോരാട്ടം പുനരാരംഭിക്കാന്‍ ഒരുങ്ങവെയാണ് ട്രംപ് ഇക്കാര്യം അവകാശപ്പെട്ടത്.

‘എനിക്ക് രോഗപ്രതിരോധ ശേഷി ലഭിച്ചുവെന്നാണ് തോന്നുന്നത്. ഒരു പക്ഷേ അത് കുറച്ചുകാലത്തേക്കോ, ദീര്‍ഘകാലത്തേക്കോ, അതുമല്ലെങ്കില്‍ മുഴുവന്‍ ജീവിതകാലത്തേക്കോ ആയേക്കാം. ആര്‍ക്കും അതേപ്പറ്റി കൃത്യമായി അറിയില്ല. പക്ഷേ, എനിക്ക് രോഗപ്രതിരോധ ശേഷിയുണ്ട്.നിങ്ങള്‍ക്ക് രോഗപ്രതിരോധശേഷിയുള്ള ഒരു പ്രസിഡന്റുണ്ട്. എതിരാളിയെപ്പോലെ അടിത്തറയില്‍ ഒളിക്കേണ്ട കാര്യം ആ പ്രസിഡന്റിനില്ല’- ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് അവകാശപ്പെട്ടു.

ട്രംപില്‍നിന്ന് കൊവിഡ് പകരാന്‍ സാധ്യതയില്ലെന്ന് വൈറ്റ് ഹൗസ് ഡോക്ടര്‍ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അവകാശവാദം. ഫോക്‌സ് ന്യൂസിലെ അഭിമുഖത്തിനിടെ ട്രംപ് തന്റെ എതിരാളിയായ ബൈഡനെ വെല്ലുവിളിക്കുകയും ചെയ്തു. എതിരാളിക്ക് വേണമെങ്കില്‍ സ്വയം രോഗിയാവാമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

ഒക്ടോബര്‍ ഒന്നിന് ട്രംപിന് കൊവിഡ് സ്ഥിരീകരിച്ചത് മുതല്‍ മുതല്‍ ബൈഡന്‍ ദിവസേന വൈറസ് പരിശോധനകള്‍ക്ക് വിധേയനാവുകയും ഫലം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജീവനക്കാര്‍ക്ക്​ ആരോഗ്യപ്രശ്​നങ്ങള്‍; അഞ്ച്​ വര്‍ഷത്തിനിടെ കെ.എസ്​.ആര്‍.ടി.സിയില്‍ മരിച്ചത്​ 388 പേര്‍

ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​ന്​ സ​ഞ്ച​രി​ക്കു​ന്ന ക്ലി​നി​ക്ക്​ തു​ട​ങ്ങു​ന്നു തി​രു​വ​ന​ന്ത​പു​രം: വി​വി​ധ ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ള്‍​മൂ​ലം ക​ഴി​ഞ്ഞ അ​ഞ്ച്​ വ​ര്‍​ഷ​ത്തി​നി​ടെ കെ.​എ​സ്.​ആ​ര്‍.​ടി.​സി​യി​ല്‍ മ​രി​ച്ച​ത്​ 388 ജീ​വ​ന​ക്കാ​ര്‍. ആ​ഴ്ച​യി​ല്‍ ശ​രാ​ശ​രി ഒ​രാ​ളെ​ന്ന നി​ല​യി​ല്‍ മ​ര​ണം സം​ഭ​വി​ക്കു​ന്നു​ണ്ടെ​ന്നാ​ണ്​ ക​ണ​ക്ക്. ക​ഴി​ഞ്ഞ മൂ​ന്ന​ര​മാ​സ​ത്തി​നി​ടെ മാ​ത്രം 14 പേ​രാ​ണ് മ​രി​ച്ച​ത്. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ജീ​വ​ന​ക്കാ​രു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ​ക്ക്​ ഉൗ​ന്ന​ല്‍ ന​ല്‍​കു​ന്ന​തി​ന്​ ത​ല​സ്​​ഥാ​ന ജി​ല്ല​യി​ല്‍ സ​ഞ്ച​രി​ക്കു​ന്ന മൊ​ബൈ​ല്‍ ക്ലി​നി​ക്കും മ​റ്റ്​ ജി​ല്ല​ക​ളി​ല്‍ സ​ര്‍​ക്കാ​ര്‍-​സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​മാ​യി ചേ​ര്‍​ന്ന് മെ​ഡി​ക്ക​ല്‍ ചെ​ക്‌അ​പ് ന​ട​ത്തു​ന്ന​തി​ന്​ 29 ല​ക്ഷം […]

Subscribe US Now