കോവിഡ് പ്രതിസന്ധി; യാത്ര മുടങ്ങിയവര്‍ക്ക് പണം തിരികെ നല്‍കി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

author

കോവിഡ് പ്രതിസന്ധിയില്‍ യാത്രകള്‍ മുടങ്ങിയവര്‍ക്ക് എമിറേറ്റ്സ് എയര്‍ലൈന്‍സ് 500 കോടി ദിര്‍ഹം തിരികെ നല്‍കി. ഉപഭോക്താക്കള്‍ക്ക് ഇതുവരെ തിരികെ നല്‍കിയത് 500 കോടി ദിര്‍ഹമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു. വിമാനങ്ങളും റദ്ദായതും വിമാനത്താവളങ്ങള്‍ അടച്ചിട്ടതുമുള്‍പ്പെടെയുള്ള കാരണങ്ങള്‍ കൊണ്ട് യാത്ര മുടങ്ങിയതിനെ തുടര്‍ന്ന് തിരികെ നല്‍കിയ പണമാണിത്.

മാര്‍ച്ച്‌ മുതല്‍ 14 ലക്ഷത്തോളം അപേക്ഷകളാണ് പണം തിരികെ ആവശ്യപ്പെട്ടുകൊണ്ട് എമിറേറ്റ്സിന് ലഭിച്ചത്.പരിഹാരം കാണേണ്ട കുറച്ച്‌ അപേക്ഷകള്‍കൂടി ബാക്കിയുണ്ട്. ഇവ ഓരോന്നായി പരിശോധിച്ച്‌ തീര്‍പ്പാക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിമാനങ്ങള്‍ റദ്ദായതും വിമാനത്താവളങ്ങള്‍ അടച്ചിട്ടതും ഉള്‍പ്പെടെയുള്ള കാരണങ്ങള്‍കൊണ്ട് യാത്ര മുടങ്ങിയതിനെ തുടര്‍ന്ന് തിരികെ നല്‍കിയ പണമാണിതെന്നും കമ്ബനി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പ്രശസ്ത നടനും ഹാസ്യ താരവുമായ ജയപ്രകാശ് റെഡ്ഢി അന്തരിച്ചു, ഞെട്ടലോടെ സിനിമാ ലോകം

ഹൈദരാബാദ്: ജനപ്രിയ തെലുങ്ക് നടനും ഹാസ്യനടനുമായ ജയപ്രകാശ് റെഡ്ഡി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഗുണ്ടൂരിലെ വസതിയില്‍ വച്ച്‌ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 73 കാരനായ ഹാസ്യനടന്റെ പെട്ടെന്നുള്ള നിര്യാണത്തില്‍ ടോളിവുഡ് സര്‍ക്കിളുകള്‍ കടുത്ത ഞെട്ടലിലാണ്. ഫിലിം ഷൂട്ടുകള്‍ ഇല്ലാത്തതിനാല്‍ കൊറോണ വൈറസ് ലോക്ക്ഡ ഡൌണ്‍ പ്രഖ്യാപിച്ചതു മുതല്‍ അദ്ദേഹം കുടുംബത്തോടൊപ്പം ഗുണ്ടൂരില്‍ താമസിക്കുന്നു. തെലുങ്കിലെ നിരവധി പ്രോജക്ടുകളുടെ തിരക്കിലായിരുന്നു അദ്ദേഹം. മൂന്ന് പതിറ്റാണ്ടായി ജയപ്രകാശ് റെഡ്ഡി തന്റെ കരിയറില്‍ 400 […]

You May Like

Subscribe US Now