കോവിഡ് മരണം ; മതാചാരപ്രകാരമുള്ള സംസ്കാരത്തില്‍ നാളെ ഹര്‍ജി പരിഗണിക്കും

author

കൊച്ചി: കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി നാളെ പരിഗണിക്കും. മലപ്പുറം മേല്‍മുറി സ്വദേശി മെഹബൂബ് ആണു ഹര്‍ജി നല്‍കിയത്.

ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി സമാന വിഷയത്തിലെ മറ്റൊരു ഹര്‍ജിക്കൊപ്പമാണ് നാളെ പരിഗണിക്കുക. കൊറോണ ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹത്തില്‍ നിന്നു വൈറസ് പടരുമെന്നു ശാസ്ത്രീയമായി തെളിയിച്ചിട്ടില്ലെന്നു ഹര്‍ജിയില്‍ പറയുന്നു. കേരള മുസ്‌ലിം കള്‍ചറല്‍ സെന്റര്‍ നേതാവ് കെ.കെ. മുഹമ്മദ് ഹലിം നേരത്തേ ഹര്‍ജി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

15വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ക്കു നിരോധനം; ജനുവരില്‍ ഒന്നു മുതല്‍ നടപ്പില്‍ വരും

തിരുവനന്തപുരം: 15 വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ക്കു ജനുവരി ഒന്നിനു ശേഷം നിരോധനം ഏര്‍പ്പെടുത്തി കേരള മോട്ടര്‍വാഹന ചട്ടം സര്‍ക്കാര്‍ ഭേദഗതി ചെയ്തു. പൊതു ഗതാഗതത്തിന് ഉപയോഗിക്കുന്ന ഓട്ടോറിക്ഷകള്‍ക്കാണു ബാധകം. ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിര്‍ദ്ദേശം കണക്കിലെടുത്തു വായു മലിനീകരണം നിയന്ത്രിക്കുന്നതിനാണു നടപടി. എന്നാല്‍ 15 വര്‍ഷത്തിലേറെ പഴക്കമുള്ള ഓട്ടോറിക്ഷകള്‍ക്കു വൈദ്യുതി, എല്‍പിജി, സിഎന്‍ജി, എല്‍എന്‍ജി എന്നീ ഇന്ധനങ്ങളിലേക്കു മാറിയാല്‍ തുടര്‍ന്നും സര്‍വീസ് നടത്താം.

You May Like

Subscribe US Now