കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം; വോട്ട് രേഖപ്പെടുത്താന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

author

ന്യൂഡല്‍ഹി: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. ബിഹാര്‍ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടിങ് ഇന്നാണ്. എല്ലാ വോട്ടര്‍മാരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ പങ്കുചേരാന്‍ ഞാന്‍ ആഹ്വാനം ചെയ്യുന്നു. രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിക്കുന്നതും മാസ്‌ക് ധരിക്കുന്നതും ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ബിഹാറില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. 71 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ്. 71 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ 1,066 സ്ഥാനാര്‍ഥികളാണ് ജനവിധി നേടുന്നത്. 2.14 കോടി വോട്ടര്‍മാര്‍ വിധിയെഴുതും.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഫേസ്ബുക്കിന്റെ ഇന്ത്യയിലെ പോളിസി മേധാവി അങ്കി ദാസ് രാജിവച്ചു

ന്യൂഡല്‍ഹി: ഫേസ്ബുക്ക് ഇന്ത്യയുടെ ദക്ഷിണ- മധ്യേഷ്യ പോളിസി മേധാവി അങ്കി ദാസ് രാജിവച്ചു. ഫേസ്ബുക്കാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഫേസ്ബുക്കിലെ രാഷ്ട്രീയ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് കമ്ബനിയ്ക്കുള്ളില്‍ നിന്നും സര്‍ക്കാര്‍ തലത്തില്‍ നിന്നും അങ്കിദാസിന്റെ ഇടപെടല്‍ ചോദ്യം ചെയ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് രാജിവയ്ക്കാന്‍ തീരുമാനിച്ചത്. “പൊതുസേവനത്തോടുള്ള താല്‍പര്യം മുന്‍നിര്‍ത്തി ഫേസ്ബുക്കിലെ തന്റെ ചുമതലകളില്‍ നിന്നും പിന്മാറാന്‍ അങ്കി ദാസ് തീരുമാനിച്ചു. ഇന്ത്യയിലെ ഞങ്ങളുടെ ആദ്യകാല ജോലിക്കാരില്‍ ഒരാളാണ് അങ്കി, കഴിഞ്ഞ […]

You May Like

Subscribe US Now