കോവിഡ് മൂലമുണ്ടായ സാമ്ബത്തികാഘാതം വിലയിരുത്തുന്നത് ഏറെ പ്രയാസകരം: ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്

author

മുംബൈ: കോവിഡ് മൂലമുണ്ടായ സാമ്ബത്തികാഘാതം വിലയിരുത്തുന്നത് ഏറെ പ്രയാസകരമാണെന്ന് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. കോവിഡ് കാലത്തും രാജ്യത്തെ ബാങ്കിങ് സമ്ബ്രദായം മാറ്റമില്ലാതെ തുടര്‍ന്നു. നിരക്ക് കുറയ്ക്കലിലൂടെയും മറ്റ് നയപരമായ പ്രവര്‍ത്തനങ്ങളിലൂടെയും ബാങ്കിങ് സമ്ബ്രദായം സുഗമമായി മാറിയെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്ബത്തികാഘാതം വിലയിരുത്തുന്നത് ഏറെ ദുഷ്കരമാണ്. രാജ്യത്തിന്റെ സാമ്ബത്തികനില സാധാരണനിലയിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ. ഈ ആഘാതത്തെ മറികടക്കാന്‍ ആര്‍ബിഐ ദീര്‍ഘകാല നടപടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കും. എന്നാല്‍ അതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കില്ല. കോവിഡ് വ്യാപനത്തിന്റെ തോതിനെക്കുറിച്ചും അനുബന്ധ കാര്യങ്ങളെക്കുറിച്ച്‌ കൂടുതല്‍ വ്യക്തത ലഭിച്ചാല്‍ പണപ്പെരുപ്പത്തെക്കുറിച്ചും വളര്‍ച്ചാനിരക്കിനെക്കുറിച്ചുമുള്ള കൃത്യമായ കണക്കുകള്‍ ആര്‍ബിഐ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

തങ്ങളാരും വിശ്വപൗരന്‍മാരല്ലെന്ന് മുരളീധരന്‍; തരൂരിനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം

തിരുവനന്തപുരം: ശശി തരൂര്‍ എംപിക്കെതിരെ ഉള്‍പ്പാര്‍ട്ടി പോര്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തരൂരിനെതിരെ എതിര്‍പ്പ് പരസ്യമാക്കിയതിനു പിന്നാലെ കൂടുതല്‍ നേതാക്കള്‍ സമാന നിലപാടുമായി രംഗത്ത്. തങ്ങളാരും ശശി തരൂരിനെ പോലെ വിശ്വപൗരന്‍മാരല്ലെന്ന പരിഹാസവുമായി കെ.മുരളീധരന്‍ എംപി രംഗത്തെത്തി. സോണിയ ഗാന്ധിക്കെതിരെ കത്തയച്ച ശശി തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയാണ് മുരളീധരന്‍ രംഗത്തെത്തിയത്. പാര്‍ട്ടി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ച കോണ്‍ഗ്രസ് നേതാക്കള്‍ എതിരാളികള്‍ക്ക് വടി കൊടുക്കുന്നത് […]

You May Like

Subscribe US Now