കോവിഡ് രോഗിയായ പെണ്‍കുട്ടിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചു; ഡ്രൈവര്‍ അറസ്റ്റില്‍

author

പത്തനംതിട്ട: രോഗിയായ പെണ്‍കുട്ടിയെ ആംബുലന്‍സില്‍ വെച്ച്‌ പീഡിപ്പിച്ച ഡ്രൈവര്‍ അറസ്റ്റില്‍. ആറന്മുളയില്‍ ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. 108 ആംബുലന്‍സ് ഡ്രൈവര്‍ കായംകുളം സ്വദേശി നൗഫലാണ് പിടിയിലായത്. അടൂരില്‍ നിന്ന് കോഴഞ്ചേരിയിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് പോകുന്നതിനിടെയാണ് പീഡനം.

– രണ്ടു യുവതികളാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. ഒരാളെ ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദേശപ്രകാരം കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇറക്കി. പീഡനത്തിനിരയായ 20 കാരിയുമായി ഇയാള്‍ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് യാത്ര തുടര്‍ന്നു. യാത്രാമധ്യേ ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച്‌ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. –

ചികിത്സാ കേന്ദ്രത്തിലെത്തിയ ശേഷം പെണ്‍കുട്ടി പൊലീസില്‍ വിവരമറിയിച്ചു. രാത്രി തന്നെ പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇതേ തുടര്‍ന്ന് നൗഫലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പിടിയിലായ പ്രതി നൗഫല്‍ കൊലക്കേസ് പ്രതിയാണ്. സമീപകാല കോവിഡ് പ്രവര്‍ത്തനങ്ങളില്‍ ഇയാള്‍ സജീവമായി പങ്കെടുത്തിരുന്നു. ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലം പൊലീസ് അന്വേഷിച്ച്‌ വരികയാണ്.

പെണ്‍കുട്ടിയെ വൈദ്യപരിശോധന്ക്ക് വിധേയയാക്കും. കോവിഡ് പോസിറ്റീവായ പെണ്‍കുട്ടിയെ ചികിത്സാകേന്ദ്രത്തിലെ പ്രത്യേക മുറിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പിടിയിലായ നൗഫലിനെയും ക്വറന്റീനില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബെംഗളൂരു മയക്കുമരുന്ന് കേസ് ; നടി രാഗിണിയടക്കം 12 പേരെ പ്രതിചേര്‍ത്തു, ലൂസിഫര്‍ വില്ലന്‍ വിവേക് ഒബ്രോയിയുടെ ബന്ധുവും പ്രതിപട്ടികയില്‍

ബെംഗളൂരു : ബെംഗളൂരു മയക്കുമരുന്ന് കേസില്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് നടി രാഗിണി ദ്വിവേദിയടക്കം 12 പേരെ പ്രതിചേര്‍ത്ത് കേസെടുത്തു. ലഹരി ഇടപാടിലെ മുഖ്യ കണ്ണിയെന്നു കരുതുന്ന ശിവപ്രകാശാണ് ഒന്നാം പ്രതി ഇയാളെ ഇനിയും കണ്ടെത്താനായിട്ടില്ല. നടി രാഗിണി രണ്ടാം പ്രതി. നഗരത്തില്‍ ഉന്നതര്‍ക്കായുള്ള ലഹരി പാര്‍ട്ടികളുടെ സംഘാടകന്‍ വിരേന്‍ ഖന്നയാണ് മൂന്നാം പ്രതി. ലൂസിഫറിലൂടെ മലയാളികളുടെ മനംകവര്‍ന്ന വില്ലന്‍ വിവേക് ഒബ്‌റോയിയുടെ ബന്ധുവായ ആദിത്യ ആല്‍വയും പ്രതിപട്ടികയിലുണ്ട്. വ്യവസായി […]

You May Like

Subscribe US Now