കോവിഡ് വ്യാപനം കുറഞ്ഞു;ചൈനയില്‍ സ്കൂളുകള്‍ തുറക്കുന്നു

author

ബെയ്ജിങ്:കോവിഡ് വ്യാപനം കുറഞ്ഞതോടെ സ്കൂളുകള്‍ അടുത്തയാഴ്ചയോടെ പൂര്‍ണ്ണമായും തുറക്കാന്‍ ചൈന തയ്യാറെടുക്കുന്നു.
ഇതിനായുള്ള ഒരുക്കങ്ങള്‍ നടത്തുവാന്‍ ചൈനീസ് ഭരണകൂടം സ്കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വെള്ളിയാഴ്ച ചൈനയില്‍ ഒന്‍പത് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്,ഇവരെല്ലാ പുറത്ത് നിന്ന് വന്നവരാണ്,നിലവില്‍ ചൈനയില്‍
ചികിത്സയില്‍ കഴിയുന്നത്‌ 288 കോവിഡ് ബാധിതരാണ്,361 പേര്‍ ഐസൊലെഷനില്‍ കഴിയുന്നുണ്ട്.

ഇങ്ങനെ രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ചൈനയിലെ സ്കൂളുകള്‍ തിങ്കളാഴ്ചയോടെ പൂര്‍ണമായും തുറക്കാനൊരുങ്ങുന്നത്.
മാസ്ക്ക് നിര്‍ബന്ധമാക്കിയും സാമൂഹ്യ അകലം ഉറപ്പാക്കിയുമാകും സ്കൂളുകള്‍ പ്രവര്‍ത്തിക്കുക. സ്കൂളുകള്‍ തുറക്കുന്നതോടൊപ്പം തന്നെ കോളേജുകളിലെ അണ്ടര്‍ ഗ്രാജ്വേറ്റ് കോഴ്സുകളും സാധാരണ നിലയിലാക്കുന്നതിനാണ് ചൈന ശ്രമിക്കുന്നത്.

ചൈനയിലെ വുഹാന്‍ നഗരത്തില്‍ നിന്ന് പൊട്ടിപുറപെട്ട കോവിഡ് ലോകമാകെ വ്യാപിക്കുകയായിരുന്നു.
ചൈനയില്‍ കോവിഡ് ബാധിച്ചത് 85,013 പേര്‍ക്കാണ്,
കോവിഡ് ബാധിച്ച്‌ മരിച്ചത് 4634 പേരാണ്.
ഇത് ചൈന പുറത്ത് വിട്ട ഔദ്യോഗിക കണക്കാണ്

എന്നാല്‍ ചൈനയുടെ കണക്കുകളില്‍ കൃതൃമം നടന്നിട്ടുണ്ടെന്ന് അമേരിക്ക ആരോപിക്കുന്നു.
കൊറോണ വൈറസ്‌ ചൈനയുടെ സൃഷ്ടിയാണെന്ന് പറയുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപ് കൊറോണ വൈറസിനെ ചൈനീസ്‌ വൈറസ്‌ എന്നാണ്
വിശേഷിപ്പിക്കുന്നത്,ചൈന കോവിഡ് ബാധയുടെ കാര്യത്തില്‍ രോഗബാധിതരുടെ എണ്ണം അടക്കം എല്ലാ കാര്യങ്ങളും ലോകത്തിന് മുന്നില്‍
മറച്ച്‌ വെയ്ക്കുകയാണെന്നും അമേരിക്ക ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പാര്‍ലമെന്റ് സമ്മേളനം: എം.പിമാരും ജീവനക്കാരും 72 മണിക്കൂര്‍ മുന്‍പ് കൊവിഡ് പരിശോധന നടത്തണമെന്ന് ലോക്‌സഭാ സ്പീക്കര്‍

ന്യുഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അടുത്തമാസം ആരംഭിക്കാനിരിക്കേ സഭയില്‍ എത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ച്‌ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല. എം.പിമാര്‍, ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, മന്ത്രിമാരുടെ സ്റ്റാഫ്, തുടങ്ങി സഭയില്‍ എത്തുന്ന എല്ലാവരും 72 മണിക്കൂര്‍ മുന്‍പ് കൊവിഡ് പരിശോധന നടത്തണമെന്ന് ആവശ്യപ്പെടുമെന്ന് സ്പീക്കര്‍ ഇന്നലെ വ്യക്തമാക്കി. പാര്‍ലമെന്റിലും റാന്‍ഡം പരിശോധന നടത്തും. സമ്മേളന കാലത്ത് സന്ദര്‍ശകരെ അനുവദിക്കില്ല. സെന്‍ട്രല്‍ ഹാളിലേക്കുള്ള എല്ലാ പാസുകളും റദ്ദാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് […]

You May Like

Subscribe US Now