കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 3.70 കോ​ടി പി​ന്നി​ട്ടു; 43 രാ​ജ്യ​ങ്ങ​ളി​ല്‍ ല​ക്ഷ​ത്തി​നു മു​ക​ളി​ല്‍ വൈ​റസ് ബാ​ധി​ത​ര്‍

author

വാ​ഷിം​ഗ്ട​ണ്‍ ഡി​സി ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്ന് കോ​ടി 70 ല​ക്ഷ​വും പി​ന്നി​ട്ടു. 37,089,652 പേ​ര്‍​ക്ക് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ചെ​ന്നാ​ണ് വേ​ള്‍​ഡോ മീ​റ്റ​റും ജോ​ണ്‍​സ്ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യും പു​റ​ത്തു വി​ടു​ന്ന ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് 1,072,087 പേ​ര്‍ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​പ്പോ​ള്‍ 27,878,042 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി​യെ​ന്നും ക​ണ​ക്കു​ക​ളി​ല്‍ നി​ന്ന് വ്യ​ക്ത​മാ​കു​ന്നു​ണ്ട്.

അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ല്‍, റ​ഷ്യ, കൊ​ളം​ബി​യ, സ്പെ​യി​ന്‍, അ​ര്‍​ജ​ന്‍റീ​ന, പെ​റു, മെ​ക്സി​ക്കോ, ഫ്രാ​ന്‍​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ ആ​ദ്യ പ​ത്തി​ലു​ള്ള​ത്. പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ വ​ര്‍​ധ​ന​വി​ല്‍ ഇ​ന്ത്യ​യാ​ണ് മു​ന്നി​ല്‍ 24 മ​ണി​ക്കൂ​റി​നി​ടെ 73,196 പേ​ര്‍​ക്കാ​ണ് ഇ​ന്ത്യ​യി​ല്‍ വൈ​റ​സ് ബാ​ധി​ച്ച​ത്. രോ​ഗ​ബാ​ധ​യി​ല്‍ ഒ​ന്നാ​മ​ത് നി​ല്‍​ക്കു​ന്ന അ​മേ​രി​ക്ക​യി​ല്‍ 60,000ന​ടു​ത്ത് ആ​ളു​ക​ള്‍​ക്കാ​ണ് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗം ബാ​ധി​ച്ച​ത്.

പ്ര​തി​ദി​ന കോ​വി​ഡ് മ​ര​ണ​ങ്ങ​ളു​ടെ ക​ണ​ക്കി​ലും ഇ​ന്ത്യ​യാ​ണ് മു​ന്നി​ല്‍. 24 മ​ണി​ക്കൂ​റി​നി​ടെ ഇ​ന്ത്യ​യി​ല്‍ 929 പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധി​ച്ച്‌ ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. അ​തേ​സ​മ​യ​ത്ത്, അ​മേ​രി​ക്ക​യി​ല്‍ 877 പേ​ര്‍ 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് ബാ​ധി​ത​രാ​യി മ​ര​ണ​മ​ട​ഞ്ഞു.

ആ​ദ്യ 10നു ​ശേ​ഷ​മു​ള്ള 15 രാ​ജ്യ​ങ്ങ​ളി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ടു ല​ക്ഷ​ത്തി​നും മു​ക​ളി​ലാ​ണ്. ദ​ക്ഷി​ണാ​ഫ്രി​ക്ക, ബ്രി​ട്ട​ന്‍, ഇ​റാ​ന്‍, ചി​ലി, ഇ​റാ​ക്ക, ബം​ഗ്ലാ​ദേ​ശ്, ഇ​റ്റ​ലി,സൗ​ദി അ​റേ​ബ്യ, ഫി​ലി​പ്പീ​ന്‍​സ്, തു​ര്‍​ക്കി, ഇ​ന്തോ​നീ​ഷ്യ, ജ​ര്‍​മ​നി, പാ​ക്കി​സ്ഥാ​ന്‍, ഇ​സ്ര​യേ​ല്‍, ഉ​ക്രെ​യ്ന്‍ എ​ന്നി​വ​യാ​ണ് ഈ 15 ​രാ​ജ്യ​ങ്ങ​ള്‍.

കാ​ന​ഡ​യും, നെ​ത​ര്‍​ല​ന്‍​ഡ്സും, റൊ​മേ​നി​യ​യും, മൊ​റോ​ക്കോ​യും ഇ​ക്വ​ഡോ​റും ഉ​ള്‍​പ്പെ​ടെ 18 രാ​ജ്യ​ങ്ങ​ളി​ല്‍ ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ണ്ടെ​ന്നും ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

അസമില്‍ എയ്ഡഡ് മദ്രസകളും സംസ്‌കൃത പാഠശാലകളും നിര്‍ത്തലാക്കുന്നു

ദിസ്പുര്‍: അസമില്‍ പൊതുഫണ്ടുപയോഗിച്ച്‌ മത പഠനം സാധ്യമല്ലെന്നും സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന എല്ലാ മദ്രസകളും സംസ്‌കൃത വിദ്യാലയങ്ങളും അടച്ചുപൂട്ടുകയാണെന്നും വിദ്യാഭ്യാസ- ധനമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ‘ഇത് നിയമസഭയില്‍ ഞങ്ങള്‍ നേരത്തെ പ്രഖ്യാപിച്ച സര്‍ക്കാര്‍ നയമാണ്. സര്‍ക്കാര്‍ ധനസഹായത്തില്‍ ഇനി ഇവിടെ മതവിദ്യാഭ്യാസമുണ്ടാവില്ല,’. ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക വിജ്ഞാപനം നവംബറില്‍ പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സ്വകാര്യ മദ്രസ്സകള്‍ക്കോ സംസ്‌കൃത പാഠശാലകള്‍ക്കോ പ്രവര്‍ത്തിക്കുന്നതിന് തടസമില്ല. മദ്രസകള്‍ അടക്കുന്നതോടെ പ്രശ്നത്തിലാകുന്ന കരാര്‍ […]

You May Like

Subscribe US Now