കോ​വി​ഡ് 2021 ലേ​ക്ക് ക​ട​ന്നേ​ക്കും: എ​യിം​സ് ഡ​യ​റ​ക്ട​ര്‍

author

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് മ​ഹാ​മാ​രി അ​ടു​ത്ത​വ​ര്‍​ഷ​വും തു​ട​ര്‍‌​ന്നേ​ക്കു​മെ​ന്ന് എ​യിം​സ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ര​ണ്‍​ദീ​പ് ഗു​ലേ​റി​യ. നി​ല​വി​ലെ സാ​ഹ​ച​ര്യം അ​നു​സ​രി​ച്ച്‌ ഏ​താ​നും മാ​സ​ങ്ങ​ള്‍ കൂ​ടി രോ​ഗ വ്യാ​പ​നം വ​ര്‍​ധി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യു​ള്ള പ്ര​ത്യേ​ക സം​ഘ​ത്തി​ലെ അം​ഗം കൂ​ടി​യാ​ണ് ഡോ. ​ഗു​ലേ​റി​യ.

ഏ​താ​നും മാ​സ​ങ്ങ​ള്‍‌ കൂ​ടി കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചു​കൊ​ണ്ടി​രി​ക്കും. കോ​വി​ഡ് 2021 ലേ​ക്ക് ക​ട​ക്കി​ല്ലെ​ന്ന് ഇ​പ്പോ​ള്‍ പ​റ​യാ​നാ​വി​ല്ല. എ​ന്നാ​ല്‍ ന​മു​ക്ക് പ​റ​യാ​ന്‍ ക​ഴി​യു​ന്ന​ത് രോ​ഗ വ്യാ​പ​ന തോ​ത് കു​ത്ത​നെ ഉ​യ​രു​ന്ന​തി​നു​പ​ക​രം താ​ഴ്ന്ന നി​ല​യി​ലാ​യി​ക്കും എ​ന്ന​താ​ണ്. അ​ടു​ത്ത വ​ര്‍​ഷം ആ​ദ്യം കോ​വി​ഡ് അ​വ​സാ​നി​ക്കു​മെ​ന്ന് പ​റ​യാ​ന്‍ ക​ഴി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാഷ്ട്രം കെട്ടിപ്പടുക്കുന്നതിന് രാജ്യത്തെ അധ്യാപകര്‍ നല്‍കിയ സംഭാവനകള്‍ക്ക് നന്ദി; ദേശീയ അധ്യാപക ദിനത്തില്‍ ആശംസയുമായി മോദി

ന്യൂദല്‍ഹി : ദേശീയ അധ്യാപക ദിനത്തില്‍ രാജ്യത്തെ എല്ലാ അധ്യാപകര്‍ക്കും നന്ദി അറിയിച്ച്‌ പ്രാധാനമന്ത്രി നരേന്ദ്രമോദി. മനസ്സിനെ രൂപപ്പെടുത്തുന്നതിലും നമ്മുടെ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിലും കഠിനാധ്വാനികളായ അധ്യാപകര്‍ നല്‍കിയ സംഭാവനകള്‍ക്ക് നമ്മള്‍ നന്ദിയുള്ളവരാണ്. അധ്യാപക ദിനത്തില്‍, അധ്യാപകരുടെ ശ്രദ്ധേയമായ ശ്രമങ്ങള്‍ക്ക് നന്ദിയര്‍പ്പിക്കുന്നതായും മോദി ട്വിറ്ററിലൂടെ അറിയിച്ചു അധ്യാപകരെ വീരന്മാരെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, നല്ല മനസ്സുകളെ രൂപപ്പെടുത്തുന്നതിനും രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനും അവര്‍ നല്‍കിയ സംഭാവനകളേയും പ്രശംസിച്ചു. മനസ്സുകളെ രൂപപ്പെടുത്തുന്നതിനും രാഷ്ട്രം കെട്ടിപ്പടുക്കുന്നതിലും അധ്യാപകര്‍ […]

You May Like

Subscribe US Now