ക്ഷയ രോഗമുള്ള എല്ലാവരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കാനൊരുങ്ങി ആരോഗ്യ മന്ത്രാലയം

author

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ക്ഷയ രോഗമുള്ള എല്ലാവരെയും പരിശോധനയ്ക്ക് വിധേയരാക്കാന്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി. അതേസമയം,കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. അതിനാല്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി പരിശോധനാ നിരക്ക് കൂട്ടുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇനി മുതല്‍ ഒരു ദിവസം 40,000പേരില്‍ പരിശോധന നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയില്‍ 14,888 പുതിയ രോഗികളും 295 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ രോഗബാധിതര്‍ 718,711ഉം, മരണം 23,089ഉം ആയി. മഹാരാഷ്ട്ര – പിഎസ്‌സി പരീക്ഷകള്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ മാറ്റിവച്ചു. ആന്ധ്രയില്‍ 24 മണിക്കൂറിനിടെ 10,830 കേസുകളും 81 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ രോഗബാധിതര്‍ 382,469. ആകെ മരണം 3541 ആയി. കര്‍ണാടകയില്‍ 8,580 പുതിയ കേസുകളും 133 മരണവും റിപ്പോര്‍ട്ട് ചെയ്തു.

സംസ്ഥാനത്തെ ആകെ പോസിറ്റീവ് കേസുകള്‍ 300,406ഉം, മരണം 5091ഉം ആയി. തമിഴ്‌നാട്ടില്‍ 5,958 പുതിയ കേസുകളും 118 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ കൊവിഡ് ബാധിതര്‍ 3,97,261 ആയി. ആകെ മരണം 6,839 ആയി ഉയര്‍ന്നു. പശ്ചിമബംഗാളില്‍ 2974ഉം, രാജസ്ഥാനില്‍ 1345ഉം, ജാര്‍ഖണ്ഡില്‍ 1,137ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ ഒരിടവേളയ്ക്ക് ശേഷം രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. 1693 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗബാധിതര്‍ 165,764 ആയി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഫെയ്‌സ്ബുക്ക് പരസ്യം; ഏറ്റവും കൂടുതല്‍ പണം മുടക്കിയ പാര്‍ട്ടി ബിജെപി; ആം ആദ്മിയും ആദ്യ പത്തില്‍

ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്ക് വഴിയുള്ള പരസ്യങ്ങള്‍ക്കായി ഏറ്റവും അധികം പണം മുടക്കിയ രാഷ്ട്രീയ പാര്‍ട്ടി ബിജെപിയെന്ന് കണക്കുകള്‍. 4.61കോടി രൂപാണ് ബിജെപി കഴിഞ്ഞ ഒന്നരവര്‍ഷം കൊണ്ട് പരസ്യത്തിനായി മുടക്കിയത് എന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതായത്, 2019 ഫെബ്രുവരി മുതല്‍ 2010 ഓഗസറ്റ് 24 വരെയുള്ള കണക്കുകള്‍ ്രപകാരമാണ് ഈ വിലയിരുത്തല്‍. പരസ്യത്തിനായി പണം മുടക്കിയവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടവയില്‍ ആദ്യ പത്തില്‍ നാലും ബിജെപിയുമായി ബന്ധമുള്ളതാണ്. ഇവര്‍ നല്‍കിയിരിക്കുന്നത് ഡല്‍ഹിയില്‍ […]

You May Like

Subscribe US Now