ക്ഷേത്രങ്ങളില്‍ ഒരു ആനയെ ഉപയോഗിച്ചുള്ള ചടങ്ങുകള്‍ക്ക് അനുമതി

author

തൃശൂര്‍: ജില്ലയിലെ ക്ഷേത്രങ്ങളില്‍ പൊതുജന പ്രാതിനിധ്യമില്ലാതെ ചടങ്ങുകള്‍ക്കായി ഒരു ആനയെ മാത്രം ഉപയോഗിക്കാന്‍ അനുമതി നല്‍കുമെന്ന് ജില്ല കലക്ടര്‍ എസ്. ഷാനവാസ് അറിയിച്ചു. കലക്ടറുടെ ചേംബറില്‍ നടന്ന നാട്ടാന പരിപാലനം ജില്ല മോണിറ്ററിങ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് മാനദണ്ഡം അനുസരിച്ച്‌ 100 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലത്ത് 15 പേര്‍ എന്ന നിലയിലാണ് ക്ഷേത്ര പരമായ ആചാരങ്ങള്‍ക്ക് ആളുകളെ അനുവദിക്കുക. ജില്ലയിലാകെ 129 നാട്ടാനകളാണുള്ളത്. ഇതില്‍ 16 ആനകളെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കി വേണ്ട ചികിത്സകള്‍ ലഭ്യമാക്കും. ജില്ലയിലെ ഉത്സവങ്ങള്‍ തുടങ്ങാനിരിക്കുന്നതിെന്‍റ ഭാഗമായാണ് യോഗം വിളിച്ചുചേര്‍ത്തത്.

ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് ഒരു ആനയെ മാത്രം പരിമിതപ്പെടുത്തിയാണ് ക്ഷേത്രങ്ങളിലും മറ്റു ആരാധനാലയങ്ങളിലും ചടങ്ങുകള്‍ നടത്താന്‍ അനുമതി നല്‍കുക. കൂടാതെ ജില്ലയിലെ ആനകളുടെ ഇന്‍വെന്‍ററി റിപ്പോര്‍ട്ടിെന്‍റ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനും കലക്ടര്‍ നിര്‍ദേശം നല്‍കി.

ഇതിനായി കമ്മിറ്റി രൂപവത്കരിച്ച്‌ ജില്ലയില്‍ പ്രത്യേക ചികിത്സ വേണ്ട ആനകളെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കും. മഴക്കാല രോഗങ്ങള്‍ക്ക് സാധ്യതയുള്ളതിനാലാണ് ഈ തീരുമാനം. ഡിസാസ്​റ്റര്‍ മാനേജ്മെന്‍റ് ഡെപ്യൂട്ടി കലക്ടര്‍ ഡോ. എം.സി. റെജില്‍, അസി. കണ്‍സര്‍വേറ്റര്‍ സോഷ്യല്‍ ഫോറസ്ട്രി ഓഫിസര്‍ പ്രഭു, കെ.ഇ.ഒ.എഫ് കെ. മഹേഷ്, കെ.എഫ് സി.സി. വത്സന്‍ ചമ്ബക്കര, എ.സി.പി (ഡി.സി.ആര്‍.ബി) പി.എ. ശിവദാസന്‍, റൂറല്‍ എസ്.ഐ കെ.എ. ഗോപി, എ.ഐ.ടി.യു.സി ആന തൊഴിലാളി സംഘടന സെക്രട്ടറി മനോജ് അയ്യപ്പന്‍, തൃശൂര്‍ സി.വി.ഒ ഡോ. എന്‍. ഉഷ റാണി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഒ.ടി.പി. വഴി എസ്.ബി.ഐ. എ.ടി.എമ്മുകളില്‍ 24 മണിക്കൂറും പണം പിന്‍വലിക്കാനാകും

കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എമ്മുകളില്‍നിന്ന്‌ ഒറ്റത്തവണ പിന്‍ (ഒ.ടി.പി.) ഉപയോഗിച്ച്‌ പണം പിന്‍വലിക്കുന്നതിനുള്ള സമയപരിധി 24 മണിക്കൂറാക്കി. 10,000 രൂപയോ അതിനു മുകളിലോ ആണ് ഇത്തരത്തില്‍ പിന്‍വലിക്കാനാകുക. സെപ്റ്റംബര്‍ 18 മുതല്‍ എല്ലാ എസ്.ബി.ഐ. എ.ടി.എമ്മുകളിലും സൗകര്യം ലഭ്യമാകും. സൗകര്യം ഉപയോഗപ്പെടുത്തുന്നതിന് ഇടപാടുകാരോട് തങ്ങളുടെ മൊബൈല്‍ നമ്ബര്‍ അപ്‌ഡേറ്റ് ചെയ്യാനും രജിസ്റ്റര്‍ ചെയ്യാനും ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. അനധികൃത ഇടപാടുകളില്‍നിന്നും തട്ടിപ്പുകളില്‍ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണിത്. […]

You May Like

Subscribe US Now