ക​ടു​വ​ക​ള്‍​ക്ക് ബീ​ഫ് ന​ല്‍​ക​രു​ത്; വി​വാ​ദ പ്ര​സ്താ​വ​ന​യു​മാ​യി ബി​ജെ​പി നേ​താ​വ്

author

ഗോ​ഹ​ട്ടി: മൃ​ഗ​ശാ​ല​യി​ലെ ക​ടു​വ​ക​ള്‍​ക്കും മ​റ്റ് മൃ​ഗ​ങ്ങ​ള്‍​ക്കും മാം​സം ഭ​ക്ഷ​ണ​മാ​യി ന​ല്‍​ക​രു​തെ​ന്ന് ബി​ജെ​പി നേ​താ​വ്. ആ​സാ​മി​ലെ ബി​ജെ​പി നേ​താ​വ് സ​ത്യ ര​ഞ്ച​ന്‍ ബോ​റ​യാ​ണ് ഈ ​പ്ര​സ്താ​വ​ന​യി​റ​ക്കി​യ​ത്.

തി​ങ്ക​ളാ​ഴ്ച, ബോ​റ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു സം​ഘ​മാ​ളു​ക​ള്‍ മൃ​ഗ​ശാ​ല​യി​ലെ മൃ​ഗ​ങ്ങ​ള്‍​ക്ക് ഭ​ക്ഷ​ണ​വു​മാ​യി എ​ത്തി​യ വാ​ഹ​നം ത​ട​ഞ്ഞി​രു​ന്നു. മൃ​ഗ​ശാ​ല അ​ധി​കൃ​ത​ര്‍ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​വ​രെ പി​രി​ച്ചു വി​ട്ട​ത്.

മൃ​ഗ​ങ്ങ​ള്‍​ക്ക് ഇ​റ​ച്ചി വി​ത​ര​ണം ചെ​യ്യു​ന്ന​തി​ല്‍ ഇ​പ്പോ​ള്‍ പ്ര​ശ്‌​ന​മൊ​ന്നു​മി​ല്ലെ​ന്ന് അ​സം സ്റ്റേ​റ്റ് മൃ​ശാ​ല​യി​ലെ ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ വ്യ​ക്ത​മാ​ക്കി. 1,040 വ​ന്യ​മൃ​ഗ​ങ്ങ​ളും 112 ഇ​നം പ​ക്ഷി​ക​ളും ഉ​ള്ള വ​ട​ക്കു​കി​ഴ​ക്ക​ന്‍ ഭാ​ഗ​ത്തെ ഏ​റ്റ​വും വ​ലി​യ മൃ​ഗ​ശാ​ല​യാ​ണ് ആ​സാം സ്‌​റ്റേ​റ്റ് മൃ​ഗ​ശാ​ല. എ​ട്ട് ക​ടു​വ​ക​ള്‍ മൂ​ന്ന് സിം​ഹ​ങ്ങ​ള്‍ 26 പു​ള്ളി​പ്പു​ലി​ക​ള്‍ എ​ന്നി​വ ഈ ​മൃ​ഗ​ശാ​ല​യി​ലു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ്​ വന്നുപോക​ട്ടെയെന്ന നിലപാട്​ അപകടകരമെന്ന്​ ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ്​ വന്നുപോകട്ടെയെന്ന നിലപാട്​ അപകടകരമെന്ന്​ ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ്​ അദാനോം ഗെബ്രിയോസസ്​. കോവിഡ്​ വന്നാല്‍ പ്രതിരോധശേഷി ലഭിക്കുമെന്ന പ്രചരണം തെറ്റാണ്​. കോവിഡ്​ രോഗത്തെ തെറ്റായ രീതിയില്‍ സമീപിക്കാന്‍ കഴിയില്ല. പരമാവധി ആളുകളിലേക്ക്​ കോവിഡ്​ രോഗം ബാധിക്ക​ട്ടെയെന്ന്​ കരുതരുതെന്നും ഇത്​ അസാന്മാര്‍ഗികമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാക്​സിനേഷ​െന്‍റ സങ്കല്‍പ്പമാണ്​ ആര്‍ജിത പ്രതിരോധം. വാക്​സിനേഷന്‍ ഒരു ഘട്ടത്തിലെത്തിയാല്‍ മാത്രമേ ഇവ കൈവരിക്കാന്‍ സാധിക്കൂ. അതായത്​ 95 ശതമാനം പേരില്‍ വാക്​സിന്‍ എത്തിയാല്‍ […]

Subscribe US Now