ഖുര്‍ആന്‍ ഇറക്കുമതി : മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും

author

കൊച്ചി: ഖുര്‍ആന്‍ ഇറക്കുമതി ചെയ്ത സംഭവത്തില്‍ മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇന്ന് ചോദ്യം ചെയ്യും. കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മന്ത്രിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

കോണ്‍സുലേറ്റ് വഴി മതഗ്രന്ഥം ഇറക്കുമതി ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്തതില്‍ ചട്ടലംഘനം ഉണ്ടായെന്നാണ് ജലീലിനെതിരെയുള്ള ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട് നേരത്തെ ദേശീയ അന്വേഷണ ഏജന്‍സിയും എന്‍ഫോഴ്സ്മെന്റ് അധികൃതരും ജലീലിനെ ചോദ്യം ചെയ്തിരുന്നു. ഈ മൊഴി ശേഖരിച്ച്‌, കസ്റ്റംസ് വിപുലമായ ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. 4478 കിലോഗ്രാം മതഗ്രന്ഥമാണ് നയതന്ത്ര പാഴ്സലായി കേരളത്തിലെത്തിച്ച്‌ മലപ്പുറത്ത് വിതരണം ചെയ്തത്. ഇതില്‍ പ്രോട്ടോകോള്‍ ലംഘനം ഉണ്ടായെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.

നയതന്ത്ര പാഴ്സലില്‍ എത്തുന്ന വസ്തുക്കള്‍, പുറത്തു വിതരണം ചെയ്യാന്‍ പാടില്ലെന്നാണ് നിയമം. യു.എ.ഇ കോണ്‍സുലേറ്റ് വഴി നികുതിയിളവ് അനുവദിച്ചു കിട്ടിയ ഖുര്‍ആന്‍ പുറത്തു വിതരണം ചെയ്യുന്നത് ചട്ട വിരുദ്ധമാണ്. പോരാത്തതിന്, ജലീല്‍ മന്ത്രി ആയ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സി ആപ്റ്റിന്റെ വാഹനത്തിലാണ് ഖുര്‍ആന്‍ വിവിധ കേന്ദ്രങ്ങളിലെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലോകത്തെ കൊവിഡ് മരണങ്ങള്‍ 13 ലക്ഷത്തോട് അടുക്കുന്നു

വാഷിംഗ്ടണ്‍ | ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ് 19 ലോകത്ത് സംഹാര താണ്ഡവം തുടരുന്നു. വൈറസിന്റെ പിടിയില്‍പ്പെട്ട് ഇതിനകം ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 13 ലക്ഷത്തിലേക്ക് അടുക്കുകയാണ്. കൃത്മായി പറഞ്ഞാല്‍ 1,261,971 പേര്‍ മരണത്തിന് കീഴടങ്ങി. വൈറസ് മൂലം 50,728,889 പേരാണ് രോഗബാധിതരായത്. ഇതില്‍ 35,792,588 പേര്‍ രോഗമുക്തി കൈവരിച്ചു. നിലവില്‍ 13,674,330 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 92,573 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആഗോള കണക്കുകള്‍ പറയുന്നു. […]

You May Like

Subscribe US Now