ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍

author

തിരുവല്ല: ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത മാര്‍ത്തോമ്മാ സഭയുടെ അധ്യക്ഷനാകും. നവംബര്‍ 14ന് സ്ഥാനമേല്‍ക്കും. ഡോ. അലക്സാണ്ടര്‍ മാര്‍ത്തോമ്മാ ഹാളിലെ പ്രത്യേക മദ്ബഹയിലാണ് സ്ഥാനാഭിഷേക ശുശ്രൂഷകള്‍. സഭയിലെ ബിഷപ്പുമാര്‍ കാര്‍മികരാകും. സുന്നഹദോസിന്റേതാണ് തീരുമാനം. സ്ഥാനാരോഹണച്ചടങ്ങുകള്‍ കോവിഡ്-19 ചട്ട പ്രകാരമായിരിക്കും.

ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത കഴിഞ്ഞ 18ന് കാലം ചെയ്തതിനെ തുടര്‍‌ന്നാണ് പുതിയ അധ്യക്ഷന്‍ സ്ഥാനമേല്‍ക്കുന്നത്. ജൂലൈ 12ന് ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസിനെ സഫ്രഗന്‍ മെത്രാപ്പൊലീത്തയായി അഭിഷേകം ചെയ്തിരുന്നു. ഒക്ടോബര്‍ 2 മുതല്‍ സഭയുടെ ഭരണച്ചുമതലകള്‍ നിര്‍വഹിച്ചു വരികയാണ്. നിലവില്‍ റാന്നി- നിലയ്ക്കല്‍, മുംബൈ ഭദ്രാസനങ്ങളുടെ ചുമതല മാര്‍ തിയഡോഷ്യസ് സഫ്രഗന്‍ മെത്രാപ്പൊലീത്തയ്ക്കാണ്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

'ഇങ്ങോട്ട് ഒരുത്തരെയും കയറ്റില്ല' : ജമ്മു കാശ്മീരില്‍ ഭൂമി വാങ്ങാന്‍ മറ്റു സംസ്ഥാനക്കാരെ അനുവദിക്കില്ലെന്ന് ഗുപ്കര്‍ സഖ്യം

ശ്രീനഗര്‍ : രാജ്യത്തെ ഏതൊരു പൗരനും ഇനി ജമ്മു കാശ്മീരില്‍ നിന്നും ഭൂമി വാങ്ങാമെന്ന കേന്ദ്രത്തിന്റെ പുതിയ നിയമത്തിനെതിരെ ദ പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍. കാശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ നാഷണല്‍ കോണ്‍ഫറന്‍സ്, പി.ഡി.പി തുടങ്ങി ജമ്മു കാശ്മീരിലെ ഏഴ് രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ച സംഖ്യമാണ് ദ പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍. കേന്ദ്രത്തിന്റെ പുതിയ നിയമ പ്രകാരം ജമ്മു കാശ്മീരില്‍ […]

You May Like

Subscribe US Now