ഗുരുതര കൊവിഡ് രോഗികള്‍ക്ക് സ്റ്റിറോയ്ഡുകള്‍ രക്ഷയാകുമെന്ന് പഠനം; ശുപാര്‍ശ ചെയ്ത് ഡബ്ല്യുഎച്ച്‌ഒ

author

ഗുരുതരമായ കൊവിഡ് രോഗികളില്‍ കോര്‍ട്ടികോസ്റ്റിറോയ്ഡുകള്‍ ഉപയോഗിച്ച്‌ ചികിത്സിക്കുന്നത് മരണ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നുവെന്ന് പഠനം. ഏഴ് രാജ്യാന്തര ട്രയലുകള്‍ അടിസ്ഥാനമാക്കിയാണ് ഗവേഷകര്‍ ഇക്കാര്യത്തില്‍ നിഗമനത്തില്‍ എത്തിയത്. മരണ സാധ്യത 20 ശതമാനം വരെ കുറയുന്നു എന്നാണ് കണ്ടെത്തല്‍. ഈ പഠനം ശരിവെച്ച്‌ ചികിത്സയ്ക്ക് സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്തു.

കുറഞ്ഞ ഡോസ് ഹൈഡ്രോകോര്‍ട്ടിസോണ്‍, ഡെക്‌സാമെതസോണ്‍, മെത്തിലില്‍പ്രെഡ്‌നിസലോണ്‍ എന്നിവയുടെ പരീക്ഷണങ്ങളെ വിശകലനം ചെയ്താണ് ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരിലായിരുന്നു ഈ സ്്റ്റിറോയ്ഡുകള്‍ പ്രയോഗിച്ചത്. അവരുടെ അതിജീവന തോത് കൂടിയ നിലയിലായി എന്ന് ഇതിലൂടെ കണ്ടെത്തി.

‌സ്റ്റിറോയ്ഡുകളുടെ ചികിത്സ ലഭിച്ചവരില്‍ 68 ശതമാനം പേര്‍ അതിജീവിക്കുന്നതായാണ് കണ്ടെത്തിയത്. അതിന്റെ അഭാവത്തില്‍ ചികിത്സനേടിയവരില്‍ 60 ശതമാനം പേരില്‍ മാത്രമാണ് അതിജീവനം സാധ്യമായത്.-ഗവേഷണത്തിന് നേതൃത്വം കൊടുത്തവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഈ പഠനം അംഗീകരിച്ച്‌ ഗുരുതരമായ രോഗികളില്‍ സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കുന്നതിന് ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നതായി ഡബ്ല്യുഎച്ച്‌ഒ ക്ലിനിക്കല്‍ കെയര്‍ ലീഡ് ജാനറ്റ് ഡയസ് അറിയിച്ചു. കോര്‍ട്ടിസ്റ്റിറോയ്ഡുകള്‍ നല്‍കിയാല്‍ 1000 രോഗികളില്‍ മരണ നിരക്ക് 87 കുറവാണെന്ന് തെളിവുകള്‍ നല്കുന്നതായി ഈ പഠനത്തെ അംഗീകരിച്ചുകൊണ്ട് ലോകാരോഗ്യ സംഘടന അറിയിച്ചു.

വിലകുറഞ്ഞതും എളുപ്പത്തില്‍ ലഭ്യമാകുന്നതുമാണ് സ്റ്റിറോയിഡുകള്‍. കൊവിഡ് 19 ഏറ്റവും കൂടുതല്‍ ബാധിച്ച ആളുകള്‍ക്കിടയില്‍ മരണങ്ങള്‍ കുറയ്ക്കുന്നതിന് അവ ഫലപ്രദമാണെന്ന് ഞങ്ങളുടെ വിശകലനം സ്ഥിരീകരിച്ചു-ബ്രിട്ടനിലെ ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ മെഡിക്കല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് എപ്പിഡമോളജി പ്രൊഫസര്‍ ജോനാഥന്‍ സ്റ്റെര്‍ണ്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

തിരുവനന്തപുരത്ത് ആം​ബു​ല​ന്‍​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച്‌ യു​വാ​വ് മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ആം​ബു​ല​ന്‍​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച്‌ ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. കാ​ട്ടാ​ക്ക​ട​ക്ക് സമീപം കു​ണ്ട​മ​ണ്‍​ക​ട​വ് പു​തി​യ പാ​ല​ത്തി​ല്‍ വ​ച്ചാ​ണ് സം​ഭ​വം. ആ​ന​കോ​ട് വീ​ര​ണ​കാ​വ് കോ​ണി​ന​ട​യി​ല്‍ ഷി​ബു നി​വാ​സി​ല്‍ എ​സ്. ഷി​ബു(44) ആ​ണ് അപകടത്തില്‍ മ​രി​ച്ച​ത്. തിരുവനന്തപുരം വി​മാ​ന​ത്താ​വ​ള​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ഷി​ബു ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്നു. രോ​ഗി​യു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ആം​ബു​ല​ന്‍​സ്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഷി​ബു​വി​നെ ഉ​ട​ന്‍ ത​ന്നെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ര്‍​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ […]

You May Like

Subscribe US Now