ചരിത്രത്തില്‍ ആദ്യമായി ശ്രീപദ്മനാഭന് പദ്മതീര്‍ത്ഥത്തില്‍ ആറാട്ട്; പൈങ്കുനി ഉത്സവത്തിന് കൊടിയിറങ്ങി

author

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഭക്തര്‍ക്ക് പ്രവേശന നിയന്ത്രണം ഉണ്ടായിരുന്നെങ്കിലും തികച്ചും ആദ്ധ്യാത്മികമായ അന്തരീക്ഷത്തില്‍ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന്റെ ഭാഗമായുള്ള ആറാട്ട് ഇന്നലെ പദ്മതീര്‍ത്ഥത്തില്‍ നടന്നു. ആറാട്ട് കലശം ഇന്ന് നടക്കും.

സാധാരണ ശംഖുമുഖത്തേക്കാണ് ആറാട്ട് ഘാേഷയാത്ര നടത്തുന്നതെങ്കിലും ഇത്തവണ കൊവിഡ് പശ്ചാത്തലത്തില്‍ വലിയ പരിപാടി ഒഴിവാക്കുകയും പദ്മതീര്‍ത്ഥത്തില്‍ ആറാട്ട് നടത്തുകയുമായിരുന്നു.ആറാട്ടിനായി ഇന്നലെ വൈകിട്ട് വിഗ്രഹങ്ങള്‍ ശ്രീബലിപ്പുരയിലെ പ്രദക്ഷിണം പൂര്‍ത്തിയാക്കി കിഴക്കേനട നാടകശാല മുഖപ്പ് വഴി പദ്മതീര്‍ത്ഥക്കരയിലേക്ക് എഴുന്നള്ളിച്ചു.

അമ്ബതോളം പേര്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ വാദ്യഘോഷങ്ങളെയോടെയാണ് ശ്രീപദ്മനാഭന്‍, നരസിംഹ മൂര്‍ത്തി,ശ്രീകൃഷ്ണ വിഗ്രഹങ്ങള്‍ നമ്ബിമാര്‍ തലയിലെഴുന്നള്ളിച്ചത്. പദ്മതീര്‍ത്ഥത്തിന്റെ തെക്ക് പടിഞ്ഞാറെ ഭാഗത്തുള്ള മണ്ഡപത്തിലെ 20 മിനുട്ട് നീണ്ട പൂജയ്ക്ക് ശേഷമാണ് മൂന്ന് വിഗ്രഹങ്ങളും പദ്മതീര്‍ത്ഥത്തില്‍ നിമജ്ജനം ചെയ്തത്. തന്ത്രി തരണനെല്ലൂര്‍ സതീശന്‍ നമ്ബൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തിലാണ് ആറാട്ടുപൂജ നടന്നത്.

ക്ഷേത്രം തന്ത്രി, എക്സിക്യൂട്ടീവ് ഓഫീസര്‍ വി.രതീശന്‍, മാനേജര്‍ ശ്രീകുമാര്‍,സ്ഥാനി രാമവര്‍മ്മ, രാജകുടുബാംഗങ്ങളായ ആദിത്യ വര്‍മ്മ, അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മി ബായി,പൂയ്യം തിരുനാള്‍ ഗൗരിപാര്‍വതി ബായി തുടങ്ങിയവരും പങ്കെടുത്തു.ആറാട്ടുകഴിഞ്ഞ് കിഴക്കേ നടവഴി വിഗ്രഹങ്ങള്‍ തിരിച്ചെഴുന്നള്ളിച്ചു. ശ്രീബലിപ്പുരയിലെ പ്രദക്ഷിണം പൂര്‍ത്തിയാക്കിയ ശേഷം തൃക്കൊടിയിറക്കി. തുടര്‍ന്ന് അകത്തെഴുന്നള്ളിച്ച്‌ പൂജകള്‍ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

Essaytyper

We all the time ensure our shoppers get assistance with an essay that is absolutely legit and up to the highest standards. We fastidiously check every paper for plagiarism before submitting it to a consumer. In the unbelievable case of detecting borrowed ideas in the paper supplied by our essay […]

You May Like

Subscribe US Now